ചർമ്മത്തിലെ കോശങ്ങൾക്ക് ജലാംശവും എണ്ണയുടെ അംശവും ഇല്ലെങ്കിൽ വരണ്ട ചർമ്മം ഉണ്ടാകും. ചർമ്മം വരണ്ട്, ഇളകുന്നതും, കട്ടിയുള്ളതും പൊളിഞ്ഞു പോകുന്നതും ആയിത്തീരും. ചർമ്മം ഇത്തരത്തിൽ വരണ്ടതാകുമ്പോൾ മോയിസ്ചറൈസറോ ഹൈഡ്രേറ്റിങ് ചികിത്സയോ ചെയ്തു പരിഹരിക്കാം. അങ്ങനെ ചർമ്മത്തിനുണ്ടാകുന്ന തടസ്സം നീങ്ങി ചർമ്മത്തിന് എണ്ണയും ജലാംശവും ലഭിക്കും.
തണുപ്പ്, ഹ്യൂമിഡിറ്റി, അമിതമായി കഴുകുന്നത്, കൂടുതലായി ചർമ്മ സംരക്ഷണ വസ്തുക്കൾ ഉപയോഗിക്കുന്നത്, ചൂട് വെള്ളത്തിലെ കുളി, പരിസ്ഥിതിയിലെ മാറ്റങ്ങൾ, തണുത്ത കാറ്റ്, പോഷകക്കുറവ്, ജലാംശത്തിന്റെ കുറവ്, ആരോഗ്യ പ്രശ്നങ്ങൾ, തൈറോയിഡ് ഇവയെല്ലാം വരണ്ട ചർമ്മത്തിന് കാരണക്കാരാണ്.
Read Also : നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു തടയാം!
സോറിയാസിസ് വരണ്ട ചർമ്മം പോലെയല്ല. പുറമെയുള്ള കാരണങ്ങൾ കൊണ്ട് ഇതുണ്ടാകില്ല. ഇത് പ്രതിരോധ ശേഷിയിലെ തകരാറു കൊണ്ട് ഉണ്ടാകുന്ന രോഗമാണ്. പ്രമേഹം, വാതം, വിഷാദം തുടങ്ങിയവയോടൊപ്പവും സോറിയാസിസ് ഉണ്ടാകാം. നിങ്ങൾക്ക് സോറിയാസിസ് ഉണ്ടെങ്കിൽ നിങ്ങളുടെ പ്രതിരോധ സംവിധാനം ചർമ്മത്തിലേക്ക് തെറ്റായ സന്ദേശം എത്തിക്കും. കൂടുതൽ കോശങ്ങൾ ഉത്പാദിപ്പിക്കാൻ നിർദ്ദേശം നൽകും എന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി പറയുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നത് സോറിയാസിസ് ജനിതക രോഗമാണ് എന്നാണ്. മൂന്നിൽ ഒന്ന് രോഗികളിലും ഏതെങ്കിലും ബന്ധുക്കൾക്ക് ഈ രോഗം ഉണ്ടായിരിക്കും.
Post Your Comments