ടെഹ്‌റാന്‍: ഇറാനില്‍) ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരി കൊല്ലപ്പെട്ടു. ഹാദിസ് നജാഫി എന്ന വിദ്യാര്‍ത്ഥിനിയാണ് നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി ആറോളം വെടിയുണ്ടകള്‍ തുളച്ചു കയറി കൊല്ലപ്പെട്ടത്.
Read Also: മരുന്നു വിൽപ്പന ലൈസൻസുകൾക്ക് അപേക്ഷിക്കാൻ പുതിയ പോർട്ടൽ: വിശദ വിവരങ്ങൾ അറിയാം
കറാജിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം അണിചേരാന്‍ തുടങ്ങുമ്പോഴാണ് ഹാദിസിന് വെടിയേറ്റത്. മുടി പോണിടെയ്ല്‍ കെട്ടി ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്നു നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മരണത്തിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. പ്രതിഷേധത്തില്‍ പങ്കെടുക്കുമ്പോള്‍ ഹാദിസ് ഹിജാബ് ധരിച്ചിരുന്നില്ല.
എന്നാല്‍, കയ്യില്‍ ആയുധങ്ങളോ പോസ്റ്ററുകളോ ഒന്നും ഉണ്ടായിരുന്നില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. വെടിയേറ്റയുടനെ ഹാദിസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിക്ടോക്, ഇന്‍സ്റ്റഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിലെ വീഡിയോകളിലൂടെ ശ്രദ്ധേയയായിരുന്നു ഹാദിസ്. ഇവരുടെ സംസ്‌കാരത്തിന്റെ വീഡിയോ കുടുംബം പുറത്തുവിട്ടു.
ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനില്‍ ആരംഭിച്ച പ്രക്ഷോഭം 10 ദിവസം പിന്നിടുകയാണ്. ഇതുവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 75 പേര്‍ കൊല്ലപ്പെട്ടെന്നാണ് വലതു ഗ്രൂപ്പുകള്‍ പറയുന്നത്. ഇതുവരെ 1200 പ്രതിഷേധക്കാര്‍ അറസ്റ്റിലായിട്ടുണ്ട്.
Post Your Comments