Latest NewsNewsInternational

ആളിപ്പടരുന്ന അമിനി: ഇറാനിൽ കൊല്ലപ്പെട്ടത് 41 പേർ, സഹോദരന്റെ ശവക്കുഴിയിലെത്തിയ സഹോദരി ചെയ്തത് – വീഡിയോ വൈറൽ

ന്യൂഡൽഹി: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ 41 പേർ കൊല്ലപ്പെടുകയും 700 പേർ അറസ്റ്റിലാവുകയും ചെയ്തു. പ്രതിഷേധത്തിനിടെ മരിച്ച ജവാദ് ഹെയ്ദാരി എന്ന ഒരാളുടെ ശവസംസ്കാര ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സഹോദരന്റെ ശവപ്പെട്ടിക്ക് മുകളിലേക്ക് തന്റെ മുടി വെട്ടിയിടുന്ന സഹോദരിയെ ആണ് വീഡിയോയിൽ കാണാനാകുന്നത്.

22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ ലോകമെമ്പാടുമുള്ള ഇറാനിയൻ സ്ത്രീകൾ ശക്തമായ രീതിയിൽ ആണ് പ്രതിഷേധിക്കുന്നത്. ഇറാനിലെ 31 പ്രവിശ്യകളിലും പ്രക്ഷോഭം ശക്തമാവുകയാണ്. സ്ത്രീകൾ തലമുടി വെട്ടിയും ഹിജാബ് കത്തിച്ചുമൊക്കെയാണ് സദാചാര പോലീസിനെതിരെ പ്രതിഷേധം അറിയിക്കുന്നത്. പലരും ഈ പ്രതിഷേധങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കുകയും ചെയ്തിട്ടുണ്ട്. ചില സ്ത്രീകൾ പുരുഷന്മാരുടെ വേഷം ധരിച്ചും പ്രത്യക്ഷപ്പെടുന്നുണ്ട്.

അമിനിയുടെ ജന്മനാടായ സാഖസിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ഇറാനിലെ കുർദിസ്ഥാൻ പ്രവിശ്യയിലും സമീപ നഗരങ്ങളിലും നിന്നുമാണ് പ്രതിഷേധക്കാരിൽ ഭൂരിഭാ​ഗവും എത്തുന്നത്. ‘സ്വേച്ഛാധിപതിക്ക് മരണം’ എന്ന് മുദ്രവാക്യം വിളിച്ചാണ് തെരുവുകളില്‍ സ്ത്രീകൾ പ്രതിഷേധിക്കുന്നത്. പ്രതിഷേധം രാജ്യവ്യാപകമായി പടരുകയായിരുന്നു.

അതേസമയം അമിനിയെ മരണം സംബന്ധിച്ച അന്വേഷണത്തിന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഉത്തരവിട്ടു. നിലവിൽ നടക്കുന്നത് ജനകീയ പ്രക്ഷോഭമല്ല, രാജ്യത്തിനെതിരെയുള്ള കലാപമാണെന്നും പ്രസിഡന്റ് പറഞ്ഞു. യുഎസിലെ കസ്റ്റഡി മരണം ചൂണ്ടിക്കാട്ടി വിഷയത്തിൽ യുഎൻ അടക്കമുള്ളവർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button