Latest NewsKeralaNews

ഗാനമേളയ്ക്കിടയിലുണ്ടായ കൊലപാതകം: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

കൊച്ചി: കലൂരിൽ ഇന്നലെ ഗാനമേളയ്ക്കിടയിലുണ്ടായ കൊലപാതക കേസില്‍ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യപ്രതികളിൽ ഒരാളായ തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണാണ് പിടിയിലായത്. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് ഇയാൾ. അഭിഷേകിന്റെ കൂട്ടാളിയായ കാസർഗോഡ് സ്വദേശി മുഹമ്മദാണ് കേസിൽ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ ഇന്ന് രാവിലെ പിടിയിലായിരുന്നു.

രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പോലീസ് ഡി.സി.പി എസ് ശശിധരൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button