ഇന്ത്യയിലെ 81% ആളുകളും ഉറക്കമില്ലായ്മ നേരിടുന്നുവെന്നും 31% ആളുകൾ ദിവസവും ഏഴു മണിക്കൂറിൽ താഴെ ഉറങ്ങുന്നവരാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കൃത്യമായ ഉറക്കം ഫലപ്രദമായ മാനസികവും ശരീരവുമായ നിയന്ത്രണത്തിന് സഹായിക്കുന്നു. രാത്രിയിൽ ശരീരം സുഖപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു എന്നത്, ഉറക്കത്തെ നിർണായകമാക്കുന്നു.
മതിയായ ഉറക്കം ലഭിക്കുന്നതിലൂടെ നമ്മുടെ ജീവിതവും മാനസികാരോഗ്യവും വളരെയധികം മെച്ചപ്പെടുത്താൻ കഴിയും. നമ്മുടെ മാനസികാവസ്ഥ ഉയർത്താൻ നമുക്ക് ഉറക്കം നിയന്ത്രിക്കാം. വേണ്ടത്ര ഉറക്കം ലഭിക്കുമ്പോൾ നിങ്ങൾ കൂടുതൽ ഉൽപ്പാദനക്ഷമതയുള്ളവരാകുകയും മികച്ച രീതിയിൽ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.
ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാനൊരുങ്ങി സ്മാർട്ട്ഫോൺ വിപണി
രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന്, ആരോഗ്യകരമായ ഒരു ദിനചര്യ സ്ഥാപിക്കേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് നന്നായി ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സുഖകരവും സമാധാനപരവുമായി ഉറങ്ങാനുള്ള ചില നിർദ്ദേശങ്ങൾ ഇതാ;
ഉണരുന്ന സമയം
എല്ലാ ദിവസവും ഒരേ സമയത്ത് എഴുന്നേൽക്കാൻ ശ്രമിക്കുക.
പകൽ ഉറക്കം
പകൽസമയത്തെ ദൈർഘ്യമേറിയ ഉറക്കം രാത്രിയിൽ നല്ല ഉറക്കം തടയും. ഉച്ചയ്ക്ക് ഉറങ്ങുന്നത് ഒഴിവാക്കുക. പകൽ ഒരു മണിക്കൂറിൽ കൂടുതൽ ഉറങ്ങാതിരിക്കുക.
വ്യായാമം
ചിട്ടയായ വ്യായാമം നന്നായി ഉറങ്ങാൻ സഹായിക്കും. എന്നാൽ, ഉറങ്ങാൻ പോകുന്നതിനു മുമ്പ് വ്യായാമം ഒഴിവാക്കുക.
ഉറക്കത്തിന് മുൻഗണന നൽകുക
ഒറ്റ രാത്രികൊണ്ട് മുഖക്കുരു എങ്ങനെ അപ്രത്യക്ഷമാക്കാം
ഇനിയും എത്ര ജോലികൾ ബാക്കിയുണ്ടെങ്കിലും, ഉറങ്ങാൻ സമയം കണ്ടെത്തുന്നത് എപ്പോഴും മുൻഗണന നൽകണം. ദിവസവും കുറഞ്ഞത് 6 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്.
ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ്
ഉറങ്ങുന്നതിന് 30 മിനിറ്റ് മുമ്പ് ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം, ഒരു പുസ്തകം വായിക്കുകയോ ധ്യാനിക്കുകയോ ചെയ്യാം.
Post Your Comments