മുംബൈ: എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും അറസ്റ്റിനുമെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച്. പൂനെയിലാണ് സംഭവം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് മഹാരാഷ്ട്രയില്‍ ഉണ്ടായിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിച്ചു.
‘ഛത്രപതി ശിവാജിയുടെ മണ്ണില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ വ്യക്തമാക്കി. മഹാരാഷ്ട്രയിലെന്നല്ല, ഇന്ത്യയില്‍ എവിടെയും പാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കാന്‍ ആരെയും അനുവദിക്കില്ല. കുറ്റക്കാരെ വെറുതെ വിടുന്ന പ്രശ്നമില്ല. എല്ലാവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും’, ഫഡ്നാവിസ്
വ്യക്തമാക്കി.
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത നിയമനടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കാനും ഇരുവരും മറന്നില്ല. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെയും ശക്തമായ ഭാഷിയല്‍ തന്നെ ഇതില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതാണ് ഇവരുടെ മാനസികാവസ്ഥയെങ്കില്‍ മതവും എടുത്തോണ്ട് പാകിസ്ഥാനിലേക്ക് പോകട്ടെയെന്നാണ് രാജ് താക്കറെ പ്രതികരിച്ചത്.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതായി കാണിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ മഹാരാഷ്ട്ര പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments