ബെയ്ജിംഗ്: ചൈനയിലുടനീളമുള്ള 60 ശതമാനം വിമാനങ്ങളും റദ്ദാക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യവ്യാപകമായി 9,583 വിമാനങ്ങള്‍ ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നു. ബെയ്ജിംഗ് ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള 622 വിമാനങ്ങളും, ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 652 വിമാനങ്ങളും,
ഷെന്‍ഷെന്‍ ബാവാന്‍ വിമാനത്താവളത്തില്‍ നിന്ന് 542 വിമാനങ്ങളും റദ്ദാക്കിയതായി ചൈനയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Read Also:പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാം, എതിർപ്പില്ല: കെ.സി വേണുഗോപാൽ
ചൈനയില്‍ പെട്ടെന്നുണ്ടായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതെന്ന് പറയുന്നു. റദ്ദാക്കാനുള്ള കാരണം അവ്യക്തമാണെന്ന് എപ്കോ ടൈംസ് എന്ന മാദ്ധ്യമം സൂചിപ്പിച്ചു. രാജ്യത്ത് ഷെഡ്യൂള്‍ഡ് ചെയ്ത വിമാനങ്ങളുടെ 59.66 ശതമാനമാണ് റദ്ദാക്കിയത്.
അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
Post Your Comments