സൂര്യഭഗവാനാണ് പ്രപഞ്ചത്തിന്റെ നിലനിൽപിന്റെ ആധാരം. നവഗ്രഹങ്ങളിൽ പ്രധാനിയായ സൂര്യഭഗവാൻ എല്ലാവിധ രോഗ ദുരിത ശാന്തിക്കും സൗഖ്യത്തിനും കാരണമായ ദൈവമാണ്. ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ എന്നും വന്ദിക്കുന്നത് നല്ലതാണ്. സൂര്യഭഗവാനെ എന്നും വന്ദിക്കുമ്പോൾ ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വർദ്ധിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ സൂര്യഭജനം നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ഭാഗമാണ്.
സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി സൂര്യ ഗായത്രി മന്ത്രം, സൂര്യസ്തോത്രം, ആദിത്യ ഹൃദയം എന്നിവ ജപിക്കുകയാണ് വേണ്ടത്. പ്രഭാതത്തിൽ കുളിച്ച് ശരീര ശുദ്ധി വരുത്തണം. ശരീര ശുദ്ധി വരുത്തിയതിന് ശേഷം മാത്രമേ, സൂര്യ ഗായത്രിമന്ത്രം ജപിക്കാൻ പാടുളളൂ. രാവിലെ 6 നും 7 നും ഇടക്കായിട്ടാണ് ഈ മന്ത്രങ്ങൾ ജപിക്കേണ്ടത്. നിത്യവും ഒരേ സമയത്ത് ജപിക്കുന്നത് അത്യുത്തമം.
ഇതിന്റെ അർഥം മനസിലാക്കി ജപിക്കുന്നത് ഇരട്ടി ഫലം നൽകും. സൂര്യഭജനം ശീലമാക്കുന്നവരുടെ മനസ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുള്ളതുമാകുമന്നാണ് വിശ്വാസം. അതുപോലെ പ്രഭാതങ്ങളിൽ മാത്രമേ, സൂര്യഭജനം ചെയ്യാവൂ. അസ്തമയ ശേഷം ഒരിക്കലും സൂര്യ ഭഗവാന് പ്രീതികരമായ മന്ത്രങ്ങൾ ജപിക്കാൻ പാടില്ല.
Post Your Comments