പൈലറ്റുമാർക്ക് മൂന്ന് മാസത്തെ ശമ്പള രഹിത അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാറ്റങ്ങൾക്കൊരുങ്ങി പ്രമുഖ വിമാന കമ്പനിയായ സ്പൈസ് ജെറ്റ്. റിപ്പോർട്ടുകൾ പ്രകാരം, പൈലറ്റുമാർക്ക് ശമ്പള വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 20 ശതമാനത്തോളമാണ് ശമ്പള വർദ്ധനവ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ മുതൽ പുതുക്കിയ ശമ്പള നിരക്കുകൾ പ്രാബല്യത്തിലാകും. അതേസമയം, സർക്കാറിന്റെ അടിയന്തര ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം പ്രകാരമുള്ള തുകയുടെ ആദ്യ വിഹിതം സ്പൈസ് ജെറ്റിന് ലഭിച്ചിരുന്നു. 125 കോടി രൂപയാണ് ആദ്യ വിഹിതമായി ലഭിച്ചിട്ടുള്ളത്.
നിരവധി ഘടകങ്ങൾ മുൻനിർത്തി അടുത്തിടെ സ്പൈസ് ജെറ്റിലെ പൈലറ്റുമാർക്ക് ശമ്പള രഹിത അവധി പ്രഖ്യാപിച്ചിരുന്നു. പൈലറ്റുമാരുടെ എണ്ണം വർദ്ധിച്ചതിനാൽ കമ്പനിയുടെ നയങ്ങൾക്ക് അനുസരിച്ചുള്ള തീരുമാനമാണെന്നും വിമാനത്തിന്റെ എണ്ണത്തിന് അനുപാതികമായി പൈലറ്റുമാരുടെ എണ്ണം ക്രമീകരിക്കാനുമാണ് അവധി നൽകിയതെന്നും സ്പൈസ് ജെറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍: രാവിലെ ഏഴ് മണിക്ക് ചാലക്കുടിയിൽ നിന്ന് തുടക്കം
Post Your Comments