Latest NewsNewsLife StyleHealth & Fitness

പ്രമേഹ രോ​ഗികൾ ഇക്കാര്യങ്ങൾ അതീവ ശ്രദ്ധയോടെ നോക്കിയില്ലെങ്കിൽ ജീവന് തന്നെ ഭീഷണി

ജീവിതശൈലി രോഗങ്ങളിൽ പ്രധാനിയാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇത് ശരീരത്തിലെ ഒരസുഖം എന്നതിനേക്കാൾ ഉപരി ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ദോഷമായി ബാധിക്കുന്ന ഒരാവസ്ഥ കൂടിയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അതിനാൽ, അതീവ ശ്രദ്ധയോടെ കാര്യങ്ങൾ നോക്കിയില്ലെങ്കിൽ അത് നിങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്.

ഇതിൽ ഡയബറ്റിക് ഫൂട്ട് ആണ് പ്രമേഹ രോഗികളെ പ്രധാനമായി അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്ന്. പാദങ്ങളിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ പോലും വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കിൽ കാൽ മുറിച്ചുമാറ്റുന്ന അവസ്ഥ വരെ ഉണ്ടാകും. അതിനാൽ, പ്രമേഹരോഗികൾ പാദസംരക്ഷണത്തിന് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

Read Also : ദിവസവും മുട്ട കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന് കാരണമാകുമോ?

നിങ്ങളുടെ പാദങ്ങൾ എല്ലാ ദിവസവും കൃത്യമായി നിരീക്ഷിക്കുക. ഇത് നിങ്ങളുടെ പാദങ്ങളിൽ ചെറിയ മുറിവുകൾ ഉണ്ടായാൽ പോലും അതിനെ പെട്ടെന്ന് കണ്ടുപിടിക്കാൻ സഹായിക്കുന്നു. കൂടാതെ, ദിവസവും പാദങ്ങളുടെ പരിചരണവും നിര്‍ബന്ധമാണ്.

ചെരിപ്പുകൾ ഉപയോഗിച്ച് മാത്രം നടക്കാൻ ശ്രമിക്കുക. വീട്ടിനകത്തും പുറത്തും ധരിക്കാനായി പ്രത്യേകം ചെരിപ്പുകൾ കരുതി വെക്കുക. ഡയബറ്റിക് ചെരുപ്പുകൾ തിരഞ്ഞെടുത്തു വാങ്ങുക. മറ്റുള്ളവരുടെ ചെരിപ്പ് ഒരിക്കലും മാറി ഉപയോഗിക്കാൻ പാടില്ല.

ഇളം ചൂടുവെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് പാദങ്ങൾ കഴുകി അണുവിമുക്തമാക്കുക. അമിതമായ ചൂടുള്ള വെള്ളത്തിൽ കാൽ കഴുകാതിരിക്കുക.

നനഞ്ഞ പാദങ്ങളിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ പാദങ്ങളിൽ ഈർപ്പം നിലനിർത്തരുത്. ഉണങ്ങിയ തുണി കൊണ്ട് അത് തുടച്ചെടുക്കുക.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button