പലപ്പോഴും പ്രായാധിക്യത്തിന്റെ ആദ്യ സൂചനകൾ നൽകുന്നത് നമ്മുടെ ചർമ്മം തന്നെയാണ്. ഇതോടെ, മുഖത്ത് ചുളിവുകൾ രൂപപ്പെടുകയും പ്രായം തോന്നുകയും ചെയ്യും. ഇത്തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾ പരിഹരിച്ച് മുഖത്തെ തിളക്കവും ഭംഗിയും വർദ്ധിപ്പിക്കുന്നതാണ് വെള്ളരി. ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ്, വിറ്റാമിൻ സി, ഫോളിക് ആസിഡ് തുടങ്ങിയ ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ വെള്ളരിക്ക എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.
മുഖത്തെ വരൾച്ച ഇല്ലാതാക്കാൻ വെള്ളരിക്ക നീരിന് പ്രത്യേക കഴിവുണ്ട്. അൽപം വെള്ളരിക്ക നീര്, തൈര് എന്നിവ ചേർത്തതിനുശേഷം മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി ഉണങ്ങി കഴിഞ്ഞതിന് ശേഷം കഴുകി കളയാവുന്നതാണ്. മുഖകാന്തി വർദ്ധിപ്പിക്കാൻ മികച്ച ഓപ്ഷനാണിത്.
Also Read: ആനപാപ്പാന്മാരാകാൻ നാടുവിട്ടു : പഴഞ്ഞി സ്വദേശികളായ കുട്ടികളെ കണ്ടെത്തി
നിങ്ങളുടേത് എണ്ണമയം കൂടുതലുള്ള ചർമ്മം ആണെങ്കിൽ മുഖക്കുരു, കറുത്ത പാടുകൾ എന്നിവ വർദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അൽപം വെള്ളരിക്ക നീര്, ചന്ദനപ്പൊടി, പയറു പൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം മുഖത്ത് പുരട്ടാവുന്നതാണ്. വെള്ളരിക്കയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ മുഖത്തെ ചുളിവുകൾ നീക്കം ചെയ്യാൻ സഹായിക്കും.
Post Your Comments