ഐസ് കഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? ഉണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം. ഐസ് കഴിക്കുന്നത് നല്ലതാണോ അതോ ചീത്തയോ എന്ന് മിക്കവരിലുമുള്ള സംശയമാണ്. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ കൂടി കേട്ടാല്‍ ഐസ് കഴിക്കണോ വേണ്ടയോ എന്ന് ഏവരും ചിന്തിക്കുമെന്ന് ഉറപ്പ്.
ഐസ് കഴിക്കുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഈ ശീലത്തെ ഈറ്റിങ് ഡിസോഡറായിട്ടാണ് ഡോക്ടര്‍മാര്‍ കാണുന്നത്. pagophagia എന്നാണ് ഈ ശീലത്തെ വിളിക്കുന്നത്. ഐസ് മാത്രമല്ല, നഖം, മുടി, അഴുക്ക് അങ്ങനെ എന്ത് തന്നെ ഭക്ഷിക്കുന്ന ശീലത്തെയും ഇതേ പേരില്‍ തന്നെയാണ് വിദഗ്ധര്‍ വിളിക്കുന്നത്. ഐസ് കഴിക്കുന്നവരില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇവയാണ്.
Read Also : ബൈക്കിൽ ആറു കിലോയിലധികം കഞ്ചാവുമായി പോയ രണ്ടുപേർ അറസ്റ്റിൽ
1. പല്ല് നശിക്കും.
2. മോണയില്‍ അണുബാധയുണ്ടാകും.
3. മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.
4. പല്ലും മോണയും പെട്ടെന്ന് സെന്‍സിറ്റീവാകും.
ഇതാണ് ഐസ് കഴിക്കുന്നവരെ തേടിയെത്താന്‍ സാധ്യതയുള്ള പ്രശ്‌നങ്ങള്‍. അതുകൊണ്ട് ആ ശീലം എത്രയും വേഗം മാറ്റണമെന്ന വിദഗ്ധ അഭിപ്രായം അനുസരിക്കുക.
Post Your Comments