Latest NewsNewsIndia

ജയിലറെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്താർ അൻസാരിക്ക് 2 വർഷം തടവ്

ലക്നൗ: ജയിലറെ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ മുഖ്താർ അൻസാരിക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചാണ് ബുധനാഴ്ച മുഖ്താർ അൻസാരിക്ക് ശിക്ഷ വിധിച്ചത്. ഉത്തർപ്രദേശ് സർക്കാരിന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ ഉത്തരവ്.

2003ൽ അന്നത്തെ ജയിലർ എസ്‌കെ അവസ്‌തിയാണ് മുഖ്താർ അൻസാരിക്കെതിരെ ആലംബാഗ് പോലീസ് സ്‌റ്റേഷനിൽ എഫ്‌ഐആർ ഫയൽ ചെയ്‌തത്. ജയിലിൽ തന്നെ കാണാനെത്തിയവരെ പരിശോധിച്ചപ്പോൾ അൻസാരി ഭീഷണിപ്പെടുത്തിയതായും അൻസാരി തനിക്ക് നേരെ തോക്ക് ചൂണ്ടിയതായും അവസ്തി വ്യക്തമാക്കിയിരുന്നു.

ഉദ്യോഗസ്ഥരെ ഞെട്ടിച്ച് വന്‍ മയക്കുമരുന്ന് വേട്ട: പിടിച്ചെടുത്തത് 1725 കോടിയുടെ മയക്കുമരുന്ന്

കേസിൽ മുക്താർ അൻസാരിയെ വിചാരണ കോടതി വിട്ടയച്ചു. വിചാരണക്കോടതി ഉത്തരവിനെതിരെ യുപി സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. നിലവിൽ യുപിയിലെ ബന്ദ ജയിലിലാണ് മുഖ്താർ അൻസാരി. സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് ഏപ്രിൽ ഏഴിന് പഞ്ചാബ് ജയിലിൽ നിന്ന് ബന്ദ ജയിലിലേക്ക് കൊണ്ടുവരികയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button