ചെന്നൈ: ചികിത്സയില്‍ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോകള്‍ സിപിഎം എംഎല്‍എമാര്‍ അടക്കമുള്ളവര്‍ പങ്കുവച്ചു. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ഫോട്ടോ അദ്ദേഹത്തിന്റെ പിഎ എം.കെ റജുവാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് എംഎല്‍എമാര്‍ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അറിയിച്ചു. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്.
Read Also: പുടിനോട് മോദി പറഞ്ഞ നിലപാടിനോട് യോജിക്കുന്നു, അതാണ് ശരി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
കഴിഞ്ഞ മാസം 30നാണ് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ 15 ദിവസത്തെ ചികിത്സയാണ് അപ്പോളോ ആശുപത്രിയില്‍ നല്‍കുക. അതേസമയം, മെച്ചപ്പെട്ട ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് കൊണ്ടുപോകുന്നത് പരിഗണനയിലുണ്ടെന്നാണ് വിവരം.
ആരോഗ്യപ്രശ്നങ്ങള്‍ കാരണം ആഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. പിന്നാലെ മന്ത്രിയായിരുന്ന എം.വി ഗോവിന്ദന് സിപിഎം സെക്രട്ടറിയായി ചുമതലയേല്‍ക്കുകയായിരുന്നു.
Post Your Comments