KeralaLatest NewsNews

അറിവിനെ കൂടുതൽ ജനാധിപത്യവത്ക്കരിക്കണം: എം ബി രാജേഷ്

കോഴിക്കോട്: ആധുനിക കാലഘട്ടത്തിൽ അറിവിനെ കൂടുതൽ ജനാധിപത്യവത്ക്കരിക്കണമെന്നും അറിവിന്റെ വ്യാപനം ഉറപ്പുവരുത്തത്തണമെന്നും എക്‌സൈസ് -തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം കെ പി കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ‘കേരളത്തിൽ അതിവേഗം ദരിദ്രർ ആയിക്കൊണ്ടിരിക്കുന്നതും ലോട്ടറിക്കും മദ്യത്തിനും അടിമയാകുന്നതും പാവപ്പെട്ട ഹിന്ദുക്കൾ’

ജനാധിപത്യത്തിന്റെയും വിമോചനത്തിന്റെയും ഇരുതലമൂർച്ചയുള്ള ഉപകരണമാണ് അറിവ്. അറിവ് ജീവിതത്തെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്നും സ്വതന്ത്രവും വിമർശനാത്മകവുമായ ചിന്തകളിലേക്ക് നയിക്കുമ്പോഴാണ് അറിവ് സാധ്യമാകുന്നതെന്നും മന്ത്രി പറഞ്ഞു. സർവ വിജ്ഞാന ഇൻസ്റ്റിറ്റ്യൂട്ട് ഭാഷയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്. ലോക വിജ്ഞാനത്തെ സമഗ്രമായി സമാഹരിച്ച് ഭാഷയെ സമ്പുഷ്ടമാക്കുന്നതിൽ വളരെ വലിയ പങ്കാണ് കേരള സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജ്ഞാനത്തിന്റെ ഒരു ഉത്പ്പന്നമാണ് നമ്മളെന്നും ജീവിച്ചിരിക്കുന്നത് തന്നെ വിജ്ഞാനകോശങ്ങളിലാണെന്നും മുഖ്യപ്രഭാഷണം നടത്തിയ സാഹിത്യകാരൻ എം മുകുന്ദൻ പറഞ്ഞു. കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലിയുടെ ഭാഗമായി വിജ്ഞാനോത്സവം എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വൈജ്ഞാനിക ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനതല വിജ്ഞാനോത്സവത്തിന് പുറമേ പതിനാല് ജില്ലകളെ നാല് മേഖലകളായി തിരിച്ച് മേഖലാതല വിജ്ഞാനോത്സവങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കാസർഗോഡ് ,കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളെ ഉൾപ്പെടുത്തിയുള്ള കോഴിക്കോട് മേഖലാതല വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.

Read Also: മദ്യവും ലോട്ടറിയുമല്ല കേരളത്തിന്റെ മുഖ്യ വരുമാനം: ഗവർണറുടെ വാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button