രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഈസ് 4.0 പരിഷ്കരണ സൂചിക പുറത്തുവിട്ടു. 2021-22 സാമ്പത്തിക വർഷത്തെ ഈസ് 4.0 പരിഷ്കരണ സൂചികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൊത്തത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ബാങ്ക് ഓഫ് ബറോഡയാണ് പരിഷ്കരണ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയത്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയതോടെ, ഇന്ത്യൻ ബാങ്ക് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ബാങ്ക് ഓഫ് ബറോഡയെ ആദരിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, ആസ്പയറിംഗ് ഇന്ത്യ, ന്യൂ ഏജ് 24 എക്സ് 7 ബാങ്കിംഗ് എന്നിവയിക്കായുളള സ്മാർട്ട് ലെൻഡിംഗിൽ ഒന്നാം സ്ഥാനമാണ് നേടിയത്. അതേസമയം, ടെക് ഇനേബിൾഡ് ഈസ് ഓഫ് ബാങ്കിംഗ്, ഇൻസ്റ്റിറ്റ്യൂഷണലൈസിംഗ് പ്രുഡന്റ് ബാങ്കിംഗ്, ഗവർണനൻസ് ആൻഡ് ഔട്ട്കം കേന്ദ്രീകൃത എച്ച്ആർ എന്നിവയിൽ മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയിട്ടുള്ളത്.
Also Read: 1986 മുതല്‍ ആര്‍എസ്എസുമായി ബന്ധമുണ്ട്, ആര്‍എസ്എസ് നിരോധിത സംഘടനയാണോ? ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Post Your Comments