ചില സ്ത്രീകള്‍ ആര്‍ത്തവ സമയത്തെ ലൈംഗികത ആസ്വദിക്കുമ്പോള്‍, മറ്റു പലരും ഈ സമയത്ത് അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് സന്തോഷം നല്‍കുക മാത്രമല്ല, ആര്‍ത്തവ വേദന കുറയ്ക്കാനും സഹായിക്കും.
Read Also: ഇന്ത്യൻ വിപണി കീഴടക്കാൻ മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
ആര്‍ത്തവത്തിലാണെന്ന കാരണത്താല്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട ആവശ്യമില്ല. ചില സ്ത്രീകള്‍ക്ക്, ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മറ്റ് സമയങ്ങളില്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സുഖകരമായിരിക്കും. ഈ സമയത്ത് രതിമൂര്‍ച്ഛ ഉണ്ടാകുന്നത് ആര്‍ത്തവ വേദന പോലുള്ള ലക്ഷണങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു.
ആര്‍ത്തവസമയത്ത് സുരക്ഷിതമായ ലൈംഗികത പരിശീലിക്കേണ്ടത് പ്രധാനമാണ്. മിക്ക സ്ത്രീകള്‍ക്കും അവരുടെ ആര്‍ത്തവ സമയത്ത് വേദന, വിഷാദം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നതിനാല്‍, ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് അവ കുറയ്ക്കാന്‍ സഹായിക്കും. ഓക്‌സിടോസിന്‍, ഡോപാമൈന്‍ തുടങ്ങിയ നല്ല ഹോര്‍മോണുകളായ എന്‍ഡോര്‍ഫിനുകള്‍ രതിമൂര്‍ച്ഛ സമയത്ത് പുറത്തുവിടുന്നതിനാല്‍ ആര്‍ത്തവ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും.
Post Your Comments