KeralaLatest NewsNews

കണ്ണൂരില്‍ വീണ്ടും പശുവിന് പേയിളകി: ആക്രമിച്ചത് നാലുപേരെ

കണ്ണൂർ: കണ്ണൂരിൽ വീണ്ടും പശുവിന് പേയിളകി. അഴിച്ചുവിട്ട് വളർത്തുന്ന പശുവിനാണ് പേയിളകിയത്. ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. അഴീക്കൽ ഭാഗത്താണ് പേയിളകിയ പശു വിരണ്ടോടി പരിഭ്രാന്തി പരത്തിയത്. പിന്നാലെ അക്രമവാസന കാണിച്ചിരുന്ന പശുവിനെ ദയാവധത്തിനിരയാക്കി.

രാത്രിയിൽ പശുവിരണ്ടോടി കൂടുതൽ ആളുകൾക്ക് പരുക്കേൽക്കാതിരിക്കാനാണ് ദയാവധം നടത്തിയത്. പശുവിന്റെ ശരീരത്ത് പലയിടത്തും മുറിവുകളുണ്ട്. പേപ്പട്ടി കടിച്ചതിന് സമാനമാണ് മുറിവുകളെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചാലയിലും ചിറ്റാരിപറമ്പും പേയിളകിയ പശുവിനെ ദയാവധത്തിന് ഇരയാക്കിയിരുന്നു. തുടർച്ചയായി പട്ടികൾക്കും പശുക്കൾക്കും പേയിളകുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തുന്നുണ്ട്. മൂന്നാമത്തെ പശുവിനാണ് കണ്ണൂർ ജില്ലയിൽ പേയിളകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button