NewsLife StyleHealth & Fitness

പ്രമേഹ രോഗികൾ സീതപ്പഴം കഴിക്കൂ, ഗുണങ്ങൾ ഇതാണ്

ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ പഴമാണ് സീതപ്പഴം

പ്രമേഹ രോഗികൾക്ക് പലപ്പോഴും ലിസ്റ്റിൽ നിന്നും ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. പലപ്പോഴും മധുര പദാർത്ഥങ്ങളോടാണ് ‘നോ’ പറയേണ്ടതായി വരാറുള്ളത്. എന്നാൽ, പ്രമേഹ രോഗികൾക്ക് കഴിക്കാവുന്നതും നിരവധി ആരോഗ്യഗുണങ്ങൾ ഉള്ളതുമായ സീതപ്പഴത്തെക്കുറിച്ച് കൂടുതൽ അറിയാം.

ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞ പഴമാണ് സീതപ്പഴം. അതിനാൽ, പ്രമേഹ രോഗികൾക്ക് ഇത് കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നതിൽ ഈ പഴത്തിന് പങ്കില്ല. പ്രമേഹം നിയന്ത്രണ വിധേയമാക്കുന്നതിന് പുറമേ, ഹൃദയത്തിന്റെ ആരോഗ്യത്തിനും സീതപ്പഴം നല്ലതാണ്. ഇവയിൽ അടങ്ങിയ വിറ്റാമിൻ സി, മാംഗനീസ് എന്നിവ ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.

Also Read: ശ്രീനിവാസന്‍ കൊലക്കേസ് : പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

ഇൻസുലിന്റെ ഉൽപ്പാദനത്തിന് സഹായിക്കുന്ന പോളിഫിനോളിക് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ സീതപ്പഴം ഗ്ലൂക്കോസിനെ ആഗിരണം ചെയ്യുന്നത് തടഞ്ഞു നിർത്തും. അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തും.

പുതുതായി വന്ന ഗവേഷണ റിപ്പോർട്ടുകൾ പ്രകാരം, സീതപ്പഴത്തിന് ആന്റി ഇൻഫ്ലമേറ്ററി, ആന്റി ട്യൂമർ, ആന്റി വൈറൽ, ആന്റി മൈക്രോബയൽ തുടങ്ങിയ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിൽ രക്ഷ നേടാൻ സീതപ്പഴം സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button