![](/wp-content/uploads/2022/09/whatsapp-image-2022-09-18-at-6.10.35-pm.jpeg)
ടെക്നോയുടെ ഏറ്റവും പുതിയ മൾട്ടി കളർ ചേഞ്ചിംഗ് സ്മാർട്ട്ഫോണായ ‘കാമൺ 19 പ്രോ മോണ്ട്രിയൻ’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ടെക്നോ. പോളിക്രോമാറ്റിക് ഫോട്ടോസോമർ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് മൾട്ടി കളർ ചേഞ്ചിംഗ് സ്മാർട്ട്ഫോൺ ടെക്നോ നിർമ്മിച്ചിരിക്കുന്നത്. നിരവധി സവിശേഷതകൾ ഉള്ള കാമൺ 19 പ്രോ മോണ്ട്രിയൻ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ അറിയാം.
6.8 എഫ്എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 13 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ലഭ്യമാണ്. ആദ്യ ആര്‍ജിബിഡബ്ല്യു+ (ജി+പി) ലെന്‍സറുള്ള 64 എംപി ക്യാമറയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഘടിപ്പിച്ചിരിക്കുന്നത്.
Also Read: ഐഫോൺ 14 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത, കിടിലൻ എക്സ്ചേഞ്ച് ഓഫറുമായി ആപ്പിൾ
കാമൺ 19 പ്രോ മോണ്ട്രിയൻ സ്മാർട്ട്ഫോണിന്റെ പ്രീ ബുക്കിംഗ് സെപ്തംബർ 22 മുതലാണ് ആരംഭിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ മുഖാന്തരം മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. 17,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോണുകൾ എസ്ബിഐ കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 10 ശതമാനം വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നതാണ്.
Post Your Comments