സിഎസ്ബി ബാങ്ക് തലപ്പത്തേക്ക് പ്രളയ് മൊണ്ടാൽ നിയമിതനായി. സിഎസ്ബി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായാണ് പ്രളയ് മൊണ്ടാലിനെ നിയമിച്ചിട്ടുള്ളത്. നിയമനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അംഗീകാരം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് പ്രളയ് മൊണ്ടാലിനെ നിയമിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, 2022 സെപ്തംബർ 15 മുതൽ 2025 സെപ്തംബർ 14 വരെ മൂന്നുവർഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ബി ബാങ്കിലേക്ക് 2020 സെപ്തംബർ 23 നാണ് പ്രളയ് മൊണ്ടാൽ ചേർന്നത്. ആദ്യ ഘട്ടത്തിൽ, റീട്ടെയിൽ, എസ്എംഇ, ഓപ്പറേഷൻസ് ആൻഡ് ഐടി വിഭാഗം മേധാവിയായാണ് അദ്ദേഹം ചുമതലയേറ്റത്. തുടർന്ന്, 2022 ഫെബ്രുവരി 17 മുതൽ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജ് ഡയറക്ടറായി ചുമതലയേറ്റിരുന്നു.
Also Read: മുഖ്യമന്ത്രി പിണറായി വിജയനും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായുള്ള ചര്‍ച്ച ഇന്ന്
മുൻപ് ആക്സിസ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബാങ്കിംഗ് ഡയറക്ടറുമായാണ് പ്രളയ് മൊണ്ടാൽ പ്രവർത്തിച്ചിരുന്നത്. കൂടാതെ, പ്രമുഖ ടെക് ഭീമന്മാരായ വിപ്രോ, ഇൻഫോടെക് എന്നീ കമ്പനികളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments