ഉയർന്ന ഗുണനിലവാരമുള്ള ചെറിയ സ്ക്രീനോടുകൂടിയ സ്മാർട്ട്ഫോൺ വികസിപ്പിക്കാനൊരുങ്ങി പ്രമുഖ ടെക് ഭീമനായ ഗൂഗിൾ. പിക്സൽ മിനി എന്ന പേര് നൽകിയിരിക്കുന്ന ഈ സ്മാർട്ട്ഫോണുകൾ ടെക് ലോകത്തിന് തന്നെ മികച്ച പ്രതീക്ഷയാണ് നൽകുന്നത്. പ്രധാനമായും വീഡിയോകൾ കാണുക, ഉയർന്ന ഗ്രാഫിക്സ് ഗെയിമുകൾ കളിക്കുക, വെബ് ബ്രൗസ് ചെയ്യുക എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് പിക്സൽ മിനി മികച്ച ഓപ്ഷനാകാൻ സാധ്യതയുണ്ട്. നിലവിൽ, പിക്സൽ മിനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം, ഫീച്ചറുമായി ബന്ധപ്പെട്ട കുറച്ചു വിവരങ്ങൾ ചോർന്നിട്ടുണ്ട്.
പിക്സൽ മിനി സ്മാർട്ട്ഫോണുകൾ ഒക്ടാ-കോർ (1×2.4 GHz ക്രിയോ 475 പ്രൈം & 1×2.2 GHz ക്രിയോ 475 ഗോൾഡ് & 6×1.8 GHz ക്രിയോ 475 സിൽവർ) പ്രോസസറിൽ പ്രവർത്തിക്കാനാണ് സാധ്യത. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറങ്ങുന്ന ഈ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ ഏകദേശം 32,711 രൂപയാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഈ വർഷം നവംബറിൽ പിക്സൽ മിനി വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
ഗൂഗിളിന്റെ വാർഷിക ഇവന്റായ ‘ഗൂഗിൾ മെയ്ഡ്’ ഒക്ടോബർ ആറിനാണ് ആരംഭിക്കുന്നത്. ഈ ഇവന്റിൽ പിക്സൽ 7 സീരീസും പിക്സൽ വാച്ചുമാണ് ഗൂഗിൾ അവതരിപ്പിക്കുക.
Post Your Comments