Latest NewsNewsLife StyleHealth & Fitness

പുരുഷന്മാരിലെ മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമറിയാം

പ്രായഭേദമന്യേ പുരുഷന്മാരില്‍ കണ്ടുവരുന്ന ഒന്നാണ് മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍. പ്രായം കൂടൂന്ന പുരുഷന്മാരിലാണ് ഇത് കൂടുതലെന്നും അഭിപ്രായമുണ്ട്. മൂത്ര തടസം സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് ഇതില്‍ മുഖ്യം. കേന്ദ്രനാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, മെറ്റബോളിക്ക് സിന്‍ഡ്രോം, ഹൃദയാഘാതം തുടങ്ങിയവയുടെ പ്രതിപരിവര്‍ത്തനമാകാം ഇതെന്നും വിദഗ്ധര്‍ പറയുന്നു.

മൈക്രോസ്‌കോപ്പി, അള്‍ട്രാ സൗണ്ട് സ്‌കാന്‍, യുറോ ഡൈനാമിക്ക് പരിശോധനകള്‍ എന്നീ പരിശോധനകള്‍ വഴി എന്താണ് കുഴപ്പമെന്ന് കൃത്യമായി കണ്ടെത്താനാകും. പ്രോസ്‌റ്റേറ്റ് ഗ്രന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സിസ്റ്റോസ്‌കോപ്പി, എംആര്‍ഐ എന്നിവയിലൂടെ അറിയാന്‍ സാധിക്കും. മൂത്രം പോകാതെ കെട്ടി നില്‍ക്കുക, മൂത്രത്തില്‍ കല്ലുണ്ടാകുക, അണുബാധ, ഈ ഭാഗത്തേക്കുള്ള അമിതമായ രക്തപ്രവാഹം എന്നിവയ്ക്ക് ശസ്ത്രക്രിയ വഴി പരിഹരം കണ്ടെത്താന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Read Also : സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നു: സെപ്തംബർ പേവിഷ പ്രതിരോധ മാസമെന്ന് മുഖ്യമന്ത്രി

വലിയ പ്രോസ്‌റ്റേറ്റ് വീക്കം തുറന്നുള്ള ശസ്ത്രക്രിയ വഴിയും ലാപ്രോസ്‌കോപ്പി, റോബോട്ടിക്ക് ശസ്ത്രക്രിയ എന്നിവ വഴിയും മാറ്റാമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രോസ്‌റ്റേറ്റിന് വരുന്ന വീക്കത്തിന് മറ്റൊരു ഉത്തമ പരിഹാരമാണ് ട്രാന്‍സ് യൂറിത്രല്‍ മൈക്രോവേവ് തെറാപ്പി.

മാറിയ ഭക്ഷണ ക്രമവും, വെള്ളം കുടിക്കുന്നതിന്റെ അളവ് കുറഞ്ഞതുമാണ് മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ കാരണമെന്നും ഇവ കൃത്യമായി ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button