ഇടുക്കി: അടിമാലി അഗ്നിരക്ഷാ സേനക്ക് പുതിയൊരു വാട്ടര്‍ ടാങ്ക് യൂണിറ്റ് എത്തി. പുതുതായി ലഭിച്ച വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം അഡ്വ. എ. രാജ എം.എല്‍.എ നിര്‍വ്വഹിച്ചു. പുതുതായി ലഭിച്ച വാട്ടര്‍ ടാങ്ക് യൂണിറ്റും എം.റ്റി.യുവുമടക്കം 6 വാഹനങ്ങള്‍ നിലവില്‍ അടിമാലി അഗ്നി രക്ഷാസേന യൂണിറ്റിനുണ്ട്.
ഇരുപത്തിനാലോളം ജീവനക്കാരുമായി പ്രവര്‍ത്തിക്കുന്ന അടിമാലി അഗ്നി രക്ഷാസേനാ യൂണിറ്റിന്റെ പ്രവര്‍ത്തനം എട്ടോളം പഞ്ചായത്ത് പരിധികളില്‍ എത്തുന്നുണ്ട്. അടിമാലിയില്‍ നടത്തിയ ഫ്ളാഗ് ഓഫ് ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി അദ്ധ്യക്ഷയായി.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.റ്റി പ്രഘോഷ്, ഗ്രാമ പഞ്ചായത്തംഗം രഞ്ചിത ആര്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അഗ്നി രക്ഷാ സേന യൂണിറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments