Latest NewsKeralaNews

ഫ്ളാറ്റിലെ അടുക്കളയിൽ കഞ്ചാവ് ചെടി വളര്‍ത്തല്‍: യുവാവും യുവതിയും പിടിയിൽ

കാക്കനാട്: ഫ്ളാറ്റിലെ അടുക്കളയിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവും യുവതിയും പിടിയില്‍. പത്തനംതിട്ട കോന്നി വല്യതെക്കേത്ത് വീട്ടിൽ അലൻ (26), ആലപ്പുഴ കായംകുളം പെരുമ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ അപർണ (24) എന്നിവരാണ് അറസ്റ്റിലായത്. നർക്കോട്ടിക് സെൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന്റെ സംഘമാണ് ഇവരെ പിടികൂടിയത്.

കാക്കനാട് നിലംപതിഞ്ഞിമുകളിലെ ഫ്ളാറ്റിൽനിന്നാണ് ഇവർ പിടിയിലായത്. ഒന്നരമീറ്റർ ഉയരവും നാല് മാസം പ്രായവുമുള്ള ചെടിയാണ് കണ്ടെത്തിയത്. ഫ്ളാറ്റിൽ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button