Latest NewsNewsLife StyleHealth & Fitness

ഈ ലക്ഷണങ്ങളുണ്ടോ? നിസാരമായി തള്ളിക്കളയരുത്

ക്യാന്‍സര്‍ ഇന്നും മനുഷ്യരാശി പേടിയോടെ നോക്കി കാണുന്ന ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. ക്യാന്‍സറിന് പ്രധാന കാരണമായി പറയുന്നത് മാറിയ ജീവിതശൈലിയാണ്. വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടും ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

ക്യാന്‍സറിലെ ഏറ്റവും ഭീകരന്‍ വയറിലെ ക്യാന്‍സര്‍ തന്നെയാണ്. പലപ്പോഴും ഇത് ക്യാന്‍സര്‍ ആണെന്ന് പോലും കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നത് രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നു.

അള്‍സര്‍ എന്നാല്‍ വ്രണമാണ്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന്പറയുന്നത്. പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരം വലുതായി വരും.

Read Also : തൊഴിലുറപ്പ്​ ജോലിക്കിടെ പട്ടാപ്പകൽ പുലിയുടെ ആക്രമണം : സ്ത്രീക്ക്​ പരിക്ക്

ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക

1. അള്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ഒന്ന് സൂക്ഷിക്കുക.

2. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത.

3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്റെ ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ, ഒരിക്കലും ഇത് അവഗണിക്കാതിരിക്കുക.

4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്.

5. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന.

6. മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ.

7. മലബന്ധവും പെട്ടെന്നുള്ള വയറു വേദനയും ശ്രദ്ധിക്കുക.

8. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ട്.

9. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക.

ഈ ലക്ഷണങ്ങള്‍ വയറിലെ ക്യാന്‍സറിനും കാണിയ്ക്കും. മുകളില്‍ പറഞ്ഞ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരിയ്ക്കലും ഡോക്ടറെ കാണാന്‍ വൈകരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button