സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഓട്സ്. മുഖം തിളങ്ങുന്നതിനു പുറമേ, ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, മുഖക്കുരുവിന്റെ പാടുകൾ, കരുവാളിപ്പ് തുടങ്ങി നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനുളള കഴിവ് ഓട്സിന് ഉണ്ട്. ഏതുതരത്തിലുള്ള ചർമ്മക്കാർക്കും ഓട്സ് ഉപയോഗിച്ചുള്ള ഫെയ്സ് പാക്കുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഓട്സിന്റെ ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.
മൃതകോശങ്ങളെ ഇല്ലാതാക്കാൻ ഓട്സ് ഉപയോഗിക്കുന്നത് നല്ലതാണ്. പാലും ഓട്സും നന്നായി മിക്സ് ചെയ്തതിനു ശേഷം മുഖത്ത് സ്ക്രബ് ചെയ്യുക. ഇവ ചർമ്മത്തിലെ മൃദുത്വം വർദ്ധിപ്പിക്കുന്നതിനോടൊപ്പം കരുവാളിപ്പ് അകറ്റാനും സഹായിക്കും. വരണ്ട ചർമ്മം ഉള്ളവർ ഈ സ്ക്രബ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.
Also Read: കുട്ടികൾക്ക് ദിവസവും ഒരു സ്പൂൺ നെയ്യ് നൽകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
സൂര്യതാപം മൂലം ഉണ്ടാകുന്ന കരുവാളിപ്പ് ഇല്ലാതാക്കാൻ ഓട്സ് സഹായിക്കും. ബദാം ഓയിൽ, മുട്ടയുടെ വെള്ള, ഓട്സ് എന്നിവ അനുയോജ്യമായ അളവിൽ എടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടിയതിനുശേഷം 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ ഫെയ്സ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്.
Post Your Comments