കീവ്: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന്‍ പട്ടാളം ആറായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ചതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.
തെക്കുകിഴക്കന്‍ യുക്രെയ്‌നിലെ ഖാര്‍കീവ് മേഖലയില്‍നിന്നു പിന്മാറേണ്ടി വന്നകാര്യം റഷ്യയും സമ്മതിച്ചു. കിഴക്കന്‍ ഡോണ്‍ബാസിലെ ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണെന്നാണ് പിന്മാറ്റമെന്നാണു റഷ്യ അവകാശപ്പെടുന്നത്.
Read Also: രാത്രി കിടക്കും മുന്‍പ് വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി കഴിക്കൂ : ഗുണങ്ങൾ നിരവധി
തെക്കുകിഴക്കന്‍ മേഖലയില്‍ യുക്രെയന്‍ പട്ടാളം നടത്തുന്ന മിന്നലാക്രമണങ്ങള്‍ യുദ്ധത്തിന്റെ ഗതി മാറ്റിയേക്കുമെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതിവേഗത്തിലാണു റഷ്യന്‍ പട്ടാളം പിന്മാറിക്കൊണ്ടിരിക്കുന്നത്. ആയിരം ചതുരശ്ര കിലോമീറ്റര്‍ തിരിച്ചുപിടിച്ചെന്നാണു സെലന്‍സ്‌കി വ്യാഴാഴ്ച അറിയിച്ചത്. ഇത് ഞായറാഴ്ച ആയപ്പോഴേക്കും മൂവായിരവും ഇന്നലെ ആറായിരവുമായി.
യുക്രെയ്ന്‍ പട്ടാളം നിര്‍ണായക മുന്നേറ്റം നടത്തുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സ്ഥിരീകരിച്ചു.
Post Your Comments