KeralaNews

കാണാതാകുന്നവരില്‍ കൂടുതലും വീട്ടമ്മമാരും പെണ്‍കുട്ടികളും, ഏറ്റവും കൂടുതല്‍ കേസുകള്‍ ഈ ജില്ലയില്‍

ഒരുമാസം മുപ്പത് മുതല്‍ നാല്‍പ്പത്താറ് പേരെ വരെ ജില്ലയില്‍ നിന്ന് കാണാതായിട്ടുണ്ട്

 

പത്തനംതിട്ട : കേരളത്തില്‍ കാണാതാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലയില്‍ നിന്നാണ് കൂടുതല്‍ പേരെ കാണാതായത്. നിരവധി കേസുകളാണ് ജില്ലയില്‍ ദിവസംതോറും റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടികളും സ്ത്രീകളുമാണ് കാണാതാകുന്നവരില്‍ കൂടുതലും. വീട്ടില്‍ നിന്ന് വഴക്കിട്ട് ഇറങ്ങുന്നവരാണ് ഇതില്‍ അധികവും. ഒരുമാസം മുപ്പത് മുതല്‍ നാല്‍പ്പത്താറ് പേരെ വരെ ജില്ലയില്‍ നിന്ന് കാണാതായിട്ടുണ്ട്. ഇതില്‍ തിരിച്ച് വരാത്തവരും കണ്ടെത്താന്‍ കഴിയാത്തവരുമുണ്ട്.

Read Also: ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

വീട്ടില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അന്വേഷണ സംഘം കണ്ടെത്തിയത് തമിഴ്‌നാട്ടിലെ ഒരു ലോഡ്ജിലാണ്. ഈ സംഭവം പിന്നീട് പോക്‌സോ കേസായി. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. പ്രണയത്തിന്റെ ചൂരില്‍ നാടും വീടും ഉപേക്ഷിച്ച് പോകുന്നവരും കാണാതാകുന്ന പട്ടികയിലുണ്ട്. കാണാതായി എന്നുള്ള പോസ്റ്ററുകള്‍ പൊതുയിടങ്ങളില്‍ പതിവായിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് പ്രതിരോധമൊരുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button