രാജ്യത്ത് പഞ്ചസാര കയറ്റുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയ വിപണന വർഷമായ ഒക്ടോബറിലാണ് പഞ്ചസാര കയറ്റുമതി ആരംഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ 5 ദശലക്ഷം ടൺ പഞ്ചസാരയാണ് കയറ്റുമതി ചെയ്യുക. ബാക്കിയുള്ളവ രണ്ടാം ഘട്ടത്തിൽ കയറ്റുമതി ചെയ്യും. ആഭ്യന്തര ആവശ്യങ്ങൾക്കുള്ള പഞ്ചസാര നീക്കി വച്ചതിനു ശേഷം മാത്രമാണ് കയറ്റുമതി ചെയ്യുക. ഇന്ത്യയുടെ ആഭ്യന്തര പഞ്ചസാര ഉപഭോഗം ഏകദേശം 27 .5 ദശലക്ഷം ടണ്ണാണ്.
2022 ഒക്ടോബർ ഒന്നുമുതലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. ഈ സീസണിൽ മുൻ വർഷത്തെ സ്റ്റോക്കുകൾ 6 ദശലക്ഷം വരെയാണ് ഉള്ളത്. അതേസമയം, അടുത്ത സീസണിൽ പഞ്ചസാര ഉൽപ്പാദനം 35 ദശലക്ഷം ടൺ കവിയാൻ സാധ്യതയുണ്ട്. ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചസാര കയറ്റുമതിയിൽ കേന്ദ്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നിലവിലെ വിപണന വർഷത്തിൽ, 11.2 ദശലക്ഷം ടൺ പഞ്ചസാരയാണ് കയറ്റുമതി ചെയ്യുന്നത്.
Post Your Comments