NewsBeauty & StyleLife Style

അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും മുഖത്തെ സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വെയിലത്ത് പുറത്തിറങ്ങുമ്പോൾ  തൊപ്പിയും സൺഗ്ലാസും ധരിക്കുന്നത് നല്ലതാണ്

ശരീരത്തിൽ വിറ്റമിൻ ഡിയുടെ ഉൽപ്പാദനത്തിന് ഇളം വെയിൽ കൊള്ളുന്നത് നല്ലതാണെങ്കിലും, കനത്ത വെയിൽ ചർമ്മത്തെ പ്രതികൂലമായി ബാധിക്കും. സൂര്യപ്രകാശത്തിന്റെ തീവ്രത കൂടുമ്പോൾ അൾട്രാവയലറ്റ് രശ്മികൾ പതിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കാൻസർ പോലെയുള്ള സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നല്ല വെയിലുള്ള സമയത്ത് പുറത്തിറങ്ങുമ്പോൾ അൾട്രാവയലറ്റ് രശ്മിയുടെ ആഘാതം കുറയ്ക്കാൻ സഹായിക്കുന്ന ചില പൊടിക്കൈകളെ കുറിച്ച് പരിചയപ്പെടാം.

വെയിലത്ത് പുറത്തിറങ്ങുമ്പോൾ  തൊപ്പിയും സൺഗ്ലാസും ധരിക്കുന്നത് നല്ലതാണ്. ഇവ സൂര്യപ്രകാശം നേരിട്ട് ശരീരത്തിലേക്ക് പതിക്കുന്നതിന്റെ തോത് കുറയ്ക്കും. കൂടാതെ, വാട്ടർ റെസിസ്റ്റന്റും എസ്പിഎഫ് 30 ഉള്ളതുമായ സൺസ്ക്രീനുകൾ മുഖത്ത് പുരട്ടാവുന്നതാണ്. അതേസമയം, ചുണ്ടുകളുടെ സംരക്ഷണത്തിന് എസ്പിഎഫ് 15 ഉള്ള സൺസ്ക്രീനുകളാണ് പുരട്ടേണ്ടത്.

Also Read: സാമ്പത്തിക മേഖലയില്‍ ഇന്ത്യ വന്‍ കുതിപ്പില്‍: അമിത് ഷാ

മണൽ, ജലാശയം എന്നിവയ്ക്ക് സമീപം വെയിലത്ത് നിൽക്കുകയാണെങ്കിൽ ചർമ്മത്തിന് കൂടുതൽ ശ്രദ്ധ നൽകണം. ഇത്തരം പ്രതലങ്ങളിൽ അൾട്രാവയലറ്റ് രശ്മികൾ നന്നായി പ്രതിഫലിക്കാനുളള സാധ്യത കൂടുതലാണ്. അതിനാൽ, ഇത്തരം സ്ഥലങ്ങളിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button