പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍, അതുമാത്രമല്ല, ചില ഭക്ഷണങ്ങളും പ്രമേഹ രോഗത്തെ വിളിച്ചുവരുത്തും.
• പഴച്ചാറുകള്‍
മധുരമുളള പഴച്ചാറുകളില്‍ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും.
• കേക്കിലെ ക്രീം
കേക്കുകൾ വീട്ടിൽ തയ്യാറാക്കിയാലും കടയിൽ നിന്ന് വാങ്ങിയാലും ടോപ്പിങ് ക്രീം കഴിക്കാതിരിക്കുക. ഇതിലാണ് ഏറ്റവുമധികം മധുരം അടങ്ങിയിരിക്കുന്നത്.
• കാൻഡ് ജ്യൂസ്
കുപ്പിയിലും പാക്കറ്റിലുമാക്കി കിട്ടുന്ന കൃത്രിമ പഴച്ചാറുകളിൽ അനുവദനീയമായ തോതിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത്തരം കാന്‍ഡ് ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക.
• സിറപ്പുകൾ
പഴങ്ങൾ സിറപ്പുകളുടെ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ഇതിൽ കൃത്രിമമായി മധുരം ചേർത്തിരിക്കും. അതിനാല്‍ ഇതും പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുക.
• ഫ്രെഞ്ച് ഫ്രൈസ്
ഉരുളക്കിങ്ങ് കൊണ്ട് ഉണ്ടാക്കുന്ന ഫ്രെഞ്ച് ഫ്രൈസ് ഇന്നത്തെ കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുളളതാണ്. എന്നാല്‍, ഇവ അധികമായി കഴിക്കുന്നത് നിങ്ങളുടെ ബ്ലഡ് ഷുഗര്‍ കൂട്ടും.
Read Also:- സാമ്പത്തിക മേഖലയില്‍ ഇന്ത്യ വന്‍ കുതിപ്പില്‍: അമിത് ഷാ
• ചോക്ലേറ്റ് മില്‍ക്
ചോക്ലേറ്റ് മില്‍കില്‍ കോകോയുടെയും മധുരമേറിയ ചാറിന്‍റെയും അംശം കൂടുതലായതിനാല്‍ പ്രമേഹ രോഗം വരാനുളള സാധ്യത കൂടുതലാണ്.
• ബ്രെഡ്
ബ്രെഡ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മളെല്ലാവരും ബ്രെഡ് കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. എന്നാല്‍ ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. പ്രത്യേകിച്ച് വെളള ബ്രെഡ്. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക.
Post Your Comments