ന്യുഡല്‍ഹി: ഭീകര, കൊള്ളസംഘങ്ങളെ പിടികൂടുന്നതിനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വ്യാപക തിരച്ചില്‍ നടത്തി. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലും സമീപ പ്രദേശങ്ങളിലുമായി 50 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ പരിശോധന നടന്നത്.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കൊള്ളസംഘങ്ങളുടെ പ്രവര്‍ത്തനം ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് പരിശോധനയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ വ്യക്തമാക്കി. ചില ഭീകരാക്രമണ കേസുകളില്‍ ഭീകര സംഘടനകളുമായി കൊള്ളസംഘങ്ങളും ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ചില കൊള്ളസംഘങ്ങള്‍ ജയിലുകളില്‍ നിന്നുവരെ പ്രവര്‍ത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിരുന്നു.
Post Your Comments