എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ലഭിക്കുന്നു. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിക്കുന്നത് കൊണ്ട് ഒരു ഗുണം കൂടിയുണ്ട്.
അമിതവണ്ണവും കുടവയറുമൊക്കെയായിട്ട് നമുക്ക് ചുറ്റും കുറച്ചുപേരുണ്ട്. ഊണിലും ഉറക്കത്തിലും അവര്‍ക്ക് അമിത വണ്ണത്തെ കുറിച്ചുതന്നെയാണ് ചിന്ത. ചിലര്‍ പട്ടിണി കിടന്ന് ആരോഗ്യം മോശമാക്കാറും ഉണ്ട്. ശരിയായതും പോഷകങ്ങളും അടങ്ങിയ ഭക്ഷണ രീതിയാണ് അമിത വണ്ണം കുറയ്ക്കാന്‍ ഉത്തമം.
ഇതില്‍ പഴങ്ങളും പച്ചക്കറികളും പ്രധാന പങ്കുവഹിക്കുന്നു. ജ്യൂസ് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണമാണ്. ഇതില്‍ അറിയപ്പെടുന്ന മുന്തിരി ജ്യൂസ് കുടിച്ച് വണ്ണം കുറയ്ക്കാന്‍ സാധിക്കും. കാരണം മുന്തിരി ജ്യൂസിന് കലോറി കുറവാണ് എന്നതാണ്.
Read Also:- ദിവസവും ചെറിയ അളവിൽ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ!
പത്തുദിവസം തുടര്‍ച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാല്‍ അമിതവണ്ണം കുറയുമെന്നാണ് പഠനം. ഇത് ദിവസവും മൂന്ന് നേരമാണ് കുടിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ജ്യൂസില്‍ പഞ്ചസാര ഇടാന്‍ പാടില്ലെന്നതാണ്. ഇത്തരത്തില്‍ ഒരു ജ്യൂസിലും പഞ്ചസാര ഇടാതിരിക്കുന്നതാണ് നല്ലത്.
Post Your Comments