Latest NewsNewsBusiness

ഡിജിറ്റൽ ബാങ്കിംഗ് ഇനി കൂടുതൽ എളുപ്പം, ആദ്യ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ഡിജിറ്റൽ ബാങ്കിംഗ് ലളിതവും എളുപ്പത്തിലുമാക്കാൻ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റിക്ക് കഴിയുമെന്നതാണ് പ്രധാന പ്രത്യേകത

ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് മുന്നേറ്റവുമായി രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. നാഷണൽ ഇ- ഗവേണൻസ് സർവീസുമായി കൈകോർത്താണ് ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി എച്ച്ഡിഎഫ്സി ബാങ്ക് പുറത്തിറക്കിയത്. ഇതോടെ, ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി പുറത്തിറക്കിയ ബാങ്ക് എന്ന നേട്ടം ഇനി എച്ച്ഡിഎഫ്സി ബാങ്കിന് സ്വന്തം.

ഡിജിറ്റൽ ബാങ്കിംഗ് ലളിതവും എളുപ്പത്തിലുമാക്കാൻ ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റിക്ക് കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. കൂടാതെ, ഇതുവഴി ഫിസിക്കൽ ഡോക്യുമെന്റേഷൻ ഇല്ലാതാക്കുന്നു. സാധാരണയായി, ഫിസിക്കൽ ഡോക്യുമെന്റേഷനിൽ ബാങ്കിൽ നിന്ന് ഗുണഭോക്താവിന് കൊറിയർ വഴിയാണ് ഫിസിക്കൽ ഗ്യാരന്റി അയക്കുന്നത്. ഇത് പരിശോധിച്ച് ഉറപ്പിക്കാൻ മൂന്ന് ദിവസം മുതൽ അഞ്ചു ദിവസം വരെയാണ് സമയം എടുക്കുന്നത്. എന്നാൽ, ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റി ഈ പ്രവർത്തനങ്ങൾ മണിക്കൂറുകൾ കൊണ്ട് പൂർത്തീകരിക്കും.

Also Read: പഞ്ചായത്ത് ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് വാർഡ് മെമ്പർക്ക് പരിക്ക്

വിവരങ്ങൾ കൂടുതൽ സുരക്ഷിതമായി കൈകാര്യം ചെയ്യാനും, സ്റ്റാമ്പ് ചെയ്യാനും, വിവരങ്ങൾ പരിശോധിച്ചു ഉറപ്പിച്ച ശേഷം തൽക്ഷണം തന്നെ വിതരണം ചെയ്യാനും ഇതിലൂടെ സാധ്യമാകും. അതിനാൽ, എല്ലാ ഉപഭോക്താക്കൾക്കും ഈ സേവനം ലഭിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ബാങ്ക് ഗ്യാരന്റിയിലേക്ക് ഉടൻ മാറുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button