ശരീരഭാരം കുറയ്ക്കാൻ വിവിധ തരത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. വ്യായാമവും കൃത്യമായ ഡയറ്റും പിന്തുടരുന്നതിന് പുറമേ, ശരീരത്തിന് മികച്ച ഗുണങ്ങൾ നൽകുന്ന പാനീയങ്ങൾ കുടിക്കുന്നത് നല്ലതാണ്. അത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഹെൽത്തി ചായയെ കുറിച്ച് പരിചയപ്പെടാം.
കറുവപ്പട്ട, പഞ്ചസാര, തേയില, ഇഞ്ചി, പുതിനയില എന്നിവയാണ് ഹെൽത്തി ചായ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ. രണ്ട് കപ്പ് വെള്ളം എടുത്തതിനുശേഷം നന്നായി തിളപ്പിക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂൺ കറുവപ്പട്ട, ഒരു ടീസ്പൂൺ തേയില, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്, പുതിനയില എന്നിവ ചേർക്കുക. വീണ്ടും അൽപ സമയം തിളപ്പിച്ചതിനു ശേഷം ആവശ്യമായ അളവിൽ പഞ്ചസാര ചേർത്ത് ഈ പാനീയം കുടിക്കാവുന്നതാണ്.
Also Read: കണ്ണൂർ മെഡിക്കൽ കോളേജ് വികസനത്തിന് 20 കോടി: മന്ത്രി വീണാ ജോർജ്
ശരീരഭാരം കുറയ്ക്കുന്നതിന് പുറമേ, ഈ പാനീയം രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നല്ലതാണ്. കറുവപ്പട്ട, ഇഞ്ചി എന്നിവയിൽ നിരവധി പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ദഹന സംബന്ധമായ അസുഖങ്ങൾ പരിഹരിക്കാനും, തുമ്മൽ, ചുമ എന്നിവ ഇല്ലാതാക്കാനും ഈ ഹെൽത്തി ചായ സഹായിക്കും.
Post Your Comments