Latest NewsLife StyleHealth & Fitness

വന്‍കുടലിലെ കാന്‍സര്‍ എല്ലുകളിലേക്കും വ്യാപിച്ചതിന്റെ ലക്ഷണങ്ങള്‍ ഇവ, വളരെയധികം ശ്രദ്ധിക്കൂ: മുന്നറിയിപ്പ്

ലോകത്ത് ഏറ്റവുമധികം നിര്‍ണയിക്കപ്പെടുന്ന മൂന്നാമത് അര്‍ബുദമാണ് വന്‍ കുടലിലും കോളോണിലും മലദ്വാരത്തിലും വരുന്ന ബവല്‍ കാന്‍സര്‍. 2020ല്‍ മാത്രം നിര്‍ണയിക്കപ്പെട്ടത് 19 ലക്ഷം ബവല്‍ കാന്‍സര്‍ കേസുകളാണ്. നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കരള്‍, ശ്വാസകോശം, തലച്ചോര്‍, ലിംഫ് നോഡുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ഈ അര്‍ബുദ കോശങ്ങള്‍ പടരും. അപൂര്‍വമായി കുടല്‍ കാന്‍സര്‍ എല്ലുകളിലേക്കും പടരാറുണ്ട്. ബോണ്‍ മെറ്റാസ്റ്റാസിസ് എന്നാണ് ഈ അവസ്ഥയ്ക്ക് പേര്.

എല്ലുകളിലേക്ക് പടരുന്ന അര്‍ബുദം രക്തത്തിലെ കാല്‍സ്യത്തിന്റെ അളവ് കൂട്ടുന്ന ഹൈപ്പര്‍കാല്‍സീമിയക്ക് കാരണമാകുമെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെ പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാന്‍സര്‍ ബാധിതരില്‍ 20 ശതമാനത്തിന് വരെ ഇത്തരത്തില്‍ ഹൈപ്പര്‍കാല്‍സീമിയ ഉണ്ടാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അര്‍ബുദം എല്ലുകളിലേക്ക് പടരുന്നത് ഇവയെ ദുര്‍ബലപ്പെടുത്തുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യും. എല്ലുകള്‍ പെട്ടെന്ന് ഒടിയാനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കുന്നു.

ഹൈപര്‍കാല്‍സീമിയയുടെ മറ്റ് ലക്ഷണങ്ങള്‍ ക്ഷീണം, മനംമറിച്ചില്‍, അമിതമായ ദാഹം, വയര്‍ പ്രശ്‌നങ്ങള്‍, ഛര്‍ദ്ദി, മലബന്ധം, ആശയക്കുഴപ്പം എന്നിവയാണ്. കുടലിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമൊന്നും അത്ര പ്രകടമാകാറില്ല. വയറ്റില്‍ നിന്ന് പോകുന്നതില്‍ നിരന്തരമായ മാറ്റങ്ങള്‍, പൈല്‍സ് പ്രശ്‌നമില്ലാതെ മലത്തില്‍ രക്തം, വയര്‍വേദന, നിരന്തരം ഗ്യാസ്, അസ്വസ്ഥത, മലബന്ധം എന്നിവയെല്ലാം കുടല്‍ അര്‍ബുദത്തിന്റെ ലക്ഷണമാകാം. ഈ ലക്ഷണങ്ങള്‍ മൂന്നാഴ്ചയില്‍ കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യസഹായം തേടേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button