തൃശൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ പോലീസ് പ്രതിയെ തന്ത്രപരമായി പിടികൂടി. മാള പള്ളിപ്രം സ്വദേശി സാത്താന്‍ എന്ന അനീഷിനെയാണ് ഒളിസങ്കേതത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 27 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
സംഭവ ദിവസം ആദ്യം അനീഷ് എത്തിയത് പുത്തന്‍ചിറയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 53കാരിയുടെ വീട്ടില്‍ ആണ്. ജനലില്‍ തട്ടിവിളിച്ച് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. വാതില്‍ തുറക്കാന്‍ വിസമ്മതിച്ചതോടെ ചവിട്ടി തുറന്ന് ബലമായി കടന്നുപിടിച്ചു. ഇവര്‍ ബഹളം വച്ചതോടെ സമീപവാസികള്‍ എത്തുകയും പ്രതി ബൈക്കുമായി രക്ഷപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ അന്നേ ദിവസം കുറച്ചകലെയുള്ള ഒരു വീട്ടിലും അനീഷ് അതിക്രമം നടത്തി.
വീടിന്റെ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ട് നിന്ന സ്ത്രീയെ ബലമായി കടന്നുപിടിച്ച് വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. എതിര്‍ത്ത ഇവരെ കുത്തി പരിക്കേല്‍പ്പിച്ചു. ഇതിനിടെ അനീഷിന്റെ കൈവിരലിനും പരിക്കേറ്റു. ഈ സമയം ഓടി രക്ഷപ്പെട്ട സ്ത്രീ കുറ്റിക്കാടിനുള്ളില്‍ ഒളിച്ചിരിക്കുകയും പ്രതി പോയതിന് ശേഷം തിരികെ വീട്ടില്‍ കയറുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. പരിശോധനയില്‍ എറണാകുളത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുമ്പ് ഒരു മോഷണ കേസില്‍ അനീഷ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ ഒളിഞ്ഞുനോക്കുന്നത് അനീഷിന്റെ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Post Your Comments