ഭൂരിഭാഗം പേരിലും സർവസാധാരണമായി കാണുന്ന അസുഖങ്ങളിൽ ഒന്നാണ് ആസ്ത്മ. പലപ്പോഴും ആസ്ത്മയെ പൂർണമായും ചികിത്സിച്ചു മാറ്റാൻ സാധിക്കാറില്ല. എന്നാൽ, മരുന്നുകൾ കൊണ്ടും മുൻകരുതലുകൾ എടുത്തും ആസ്ത്മയിൽ ഒരു പരിധി വരെ മുക്തി നേടാൻ സാധിക്കും. ആസ്ത്മ രോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ആസ്ത്മ രോഗികൾക്ക് ഏറ്റവും മികച്ച ഒന്നാണ് ആപ്പിൾ. ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ഉയർന്ന അളവിൽ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആസ്ത്മയ്ക്ക് പുറമേ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
ആന്റി ഓക്സിഡന്റുകളുടെ കലവറയായ വെളുത്തുള്ളി ആസ്ത്മ രോഗികൾ കഴിക്കുന്നത് വളരെ നല്ലതാണ്. മൂന്നോ നാലോ അല്ലി വെളുത്തുള്ളി എടുത്ത ശേഷം അരക്കപ്പ് പാലിൽ ചേർത്ത് നന്നായി തിളപ്പിക്കുക. ആസ്ത്മ ഉള്ളവർക്ക് ഈ പാനീയം വളരെ നല്ലതാണ്.
ആസ്ത്മ, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് ഇഞ്ചി വളരെ ഫലപ്രദമായ മാർഗമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും രോഗങ്ങൾക്കെതിരെ പ്രവർത്തിക്കാനും ഇഞ്ചി നല്ലതാണ്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം ദിവസേന കുടിച്ചാൽ നിരവധി തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ കഴിയും.
Post Your Comments