KeralaLatest NewsNews

ഓണം ബമ്പർ 2022: വിറ്റഴിച്ചത് 200 കോടി രൂപയുടെ ടിക്കറ്റ്

തിരുവനന്തപുരം: ഈ വർഷത്തെ ഓണം ബമ്പർ വിൽപന 200 കോട‍ി കവിഞ്ഞു. സെപ്റ്റംബർ 18 ന് നറുക്കെടുപ്പ് നടക്കുന്നത് വരെ വിൽപ്പന തുടരും. റെക്കോർഡ് വിൽപ്പനയാണ് ഇക്കുറി ഓണം ബമ്പർ നേടിയിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ 41.55 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബമ്പർ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

ഓണം ബമ്പറിന് കഴിഞ്ഞ വർഷം 300 രൂപയായിരുന്നു വില. എന്നാൽ ഇക്കുറി ടിക്കറ്റ് വില കുത്തനെ ഉയർത്തിയെങ്കിലും വിൽപ്പനയിൽ കുറവ് വന്നില്ല. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഇതിനകം ടിക്കറ്റ് വിൽപ്പനയിൽ ഈ വർഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ കണക്കുകൾ മറികടന്നു. റെക്കോർഡ് വിൽപ്പനയാണ് ഇക്കുറി നടന്നുകൊണ്ടിരിക്കുന്നത്. ടിക്കറ്റ് പുറത്തിറക്കി ഒരാഴ്ച്ചക്കുള്ളിൽ പത്തര ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്.

90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാ‍നാണ് ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. ഫ്ലൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റ് കൂടിയാണ് ഇത്തവണത്തെ ഓണം ബമ്പർ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുക‍ളിലാണ് ടിക്കറ്റുകൾ. 25 കോടിയാണ് ഓണം ബമ്പർ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button