പ്രായഭേദമന്യേ ഭൂരിഭാഗം ആൾക്കാരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. ചിലരിൽ മുടികൊഴിച്ചിലിനു പുറമേ, മുടിയുടെ അറ്റം പിളരുകയും പൊട്ടിപ്പോവുകയും ചെയ്യാറുണ്ട്. മുടികൊഴിച്ചിൽ തടഞ്ഞ് മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി ഹെയർ പാക്കുകൾ ഇന്ന് ലഭ്യമാണ്. ബാഹ്യമായി മുടിയെ സംരക്ഷിക്കുന്നതിനോടൊപ്പം ആന്തരികമായും ചില പൊടിക്കൈകൾ പ്രയോഗിക്കുന്നത് മുടികൊഴിച്ചിൽ അകറ്റാൻ സഹായിക്കും. അത്തരത്തിൽ മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയുന്ന ഒറ്റമൂലിയെ കുറിച്ച് പരിചയപ്പെടാം.
ഫ്ലാക്സ് സീഡ്, എള്ള്, പിങ്ക് ഉപ്പ് എന്നീ ചേരുവുകൾ ഉപയോഗിച്ചാണ് ഈ മിശ്രിതം തയ്യാറാക്കുന്നത്. ഒരു ബൗൾ ഫ്ലാക്സ് സീഡ് എടുത്തതിനുശേഷം അതിലേക്ക് അര പാത്രം എള്ളും ഒരു ടീസ്പൂൺ പിങ്ക് ഉപ്പും ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്തതിനു ശേഷം 5 മിനിറ്റ് മുതൽ 7 മിനിറ്റ് വരെ ഇടത്തരം തീയിൽ ചൂടാക്കുക. ഈ മിശ്രിതം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 30 മിനിറ്റ് മുൻപ് കഴിക്കുക. അതേസമയം, അസിഡിറ്റി, അമിത രക്തസ്രാവം എന്നിവ ഉള്ളവർക്ക് ഈ മിശ്രിതം കഴിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
Also Read: ഹൈപ്പോ തൈറോയിഡിസം: ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക
Post Your Comments