KeralaLatest NewsNews

ഭര്‍തൃവീട്ടില്‍ ജീവന്‍ പൊലിയുന്നവർക്കിടയിലേക്ക് ഒരാൾ കൂടി: സൂര്യയുടെ ആത്മഹത്യയിൽ ഭർത്താവിനും മാതാവിനുമെതിരെ കേസ്

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരിൽ എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ആത്മഹത്യ ചെയ്ത സൂര്യയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്ത് പോലീസ്. ഇവരുടെ പീഢനത്തോടെഹ് തുടർന്നാണ് സൂര്യ ആത്മഹത്യ ചെയ്തതെന്ന സൂര്യയുടെ വീട്ടുകാരുടെ ആരോപണത്തെ തുടർന്നാണ് കേസ്. പയ്യന്നൂർ കരിവള്ളൂർ സ്വദേശിയായ കെ.പി സൂര്യ (24) യെ ആണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ ബെഡ്‌റൂമിൽ തൂങ്ങിമരിച്ച നിലയിൽ സൂര്യയെ കണ്ടെത്തുകയായിരുന്നു. എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ് സൂര്യ.

അതേസമയം, സൂര്യയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. സൂര്യയെ ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നുവെന്ന് സൂര്യയുടെ കുടുംബം ആരോപിക്കുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ജനുവരിയിൽ ആണ് സൂര്യയും രാഗേഷും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം രാഗേഷും അമ്മയും സൂര്യയെ പീഡിപ്പിക്കുമായിരുന്നു എന്നാണ് പരാതി. കുഞ്ഞ് ഉണ്ടായതിന് ശേഷവും പീഡനം തുടർന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതത്തിലെ വിഷമഘട്ടത്തിൽ, സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സാധിക്കുന്നില്ലെന്ന ആശങ്കയുണ്ടായാൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button