കൊച്ചി: മലയാള മനോരമ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിൽ അതിഥികളായി എത്തിയ ബിസിനസുകാരായ ജോയ് ആലുക്ക, പോള്‍ തോമസ്, കല്യാണ്‍ സ്വാമി എന്നിവരോട് ജി.എസ്.ടിയെ കുറിച്ചും ആധാറിനെ കുറിച്ചും ചോദ്യമുന്നയിച്ച് ‘എയറി’ലായ കലാകാരൻ ജയരാജ് വാര്യരെ പരിഹസിച്ച് സാമൂഹ്യ നിരീക്ഷക അഞ്‍ജു പാർവതി പ്രഭീഷ്. ഒരു മെഗാ ഇവൻ്റിലെ ഹോസ്റ്റ് എങ്ങനെയാവരുത് എന്നതിൻ്റെ ഉദാഹരണമാണ് ജയരാജ് വാര്യരെന്ന് അഞ്‍ജു ഫേസ്‌ബുക്കിൽ കുറിച്ചു.
അഞ്‍ജു പാർവതി എഴുതുന്നത് ഇങ്ങനെ:
ഒരു മാധ്യമപ്രവർത്തക എങ്ങനെയാകരുത് എന്നതിൻ്റെ മലിനമായ ഉദാഹരണമായിട്ട് മാതു ഉണ്ടെങ്കിൽ ഒരു മെഗാ ഇവൻ്റിലെ ഹോസ്റ്റ് എങ്ങനെയാവരുത് എന്നതിൻ്റെ ഉദാഹരണമാണ് ജയരാജ് വാര്യർ. ബിസിനസ്സ് കോൺക്ലേവ് പോലൊരു മെഗാ ഇവൻറിലെ ചാറ്റ് ഷോ നയിക്കാൻ അയാളെ കൊണ്ട് വിദൂഷകവേഷം കെട്ടിച്ച മാധ്യമ മുത്തശ്ശി മനോരമ ഒരു മാധ്യമസ്ഥാപനം എങ്ങനെയാകരുത് എന്നതിൻ്റെ മ്ലേച്ഛമായ ഉദാഹരണമാണ്.
ഇക്കോണമിയെന്നാൽ ജൂബയിട്ട ഐസക്ക് സേർ പടച്ചുവിടുന്ന ഉഡായിപ്പ് സിദ്ധാന്തങ്ങളാണെന്നും ബിസിനസ്സെന്നാൽ സിറ്റപ്പൻ AKG സെൻ്ററിലിട്ട് കാച്ചിയെടുക്കുന്ന ന്യായീകരണ കുഴമ്പാണെന്നും കരുതുന്ന ഖേറള വിദൂഷകൻ തൃശൂർ സ്ലാങ്ങിൽ തൻ്റെ ഇരവാദം എടുത്തങ്ങ് പ്രയോഗിച്ചപ്പോൾ ഒട്ടും നിരീച്ചുകാണില്ല്യ വഴിയാധാരമാകുന്നത് ആധാറല്ല മറിച്ച് താൻ തന്നെയാണെന്ന്. തൃശൂർ സ്ലാങ്ങ്, സ്വയം പൊങ്ങി നേച്ചർ, ഫേക്ക് ആറ്റിറ്റ്യൂഡ് , ഇടതു രാഷ്ട്രീയ അടിമത്വം ഇത്യാദി ചേരുവകളെ അലങ്കാരമായി കൊണ്ടു നടക്കുന്ന കൊട്ടാരം വിദൂഷകൻ ചാറ്റ് ഷോയെന്ന് കേട്ടാൽ തന്നെ ഇനി ഓടി ഒളിക്കുന്ന തരം വെട്ടിലാണ് ചെന്നു ചാടിയത്.
ബിസിനസ് കോൺക്ലേവിലെ ചർച്ചയ്ക്ക് ഹോസ്റ്റായി പോകുമ്പോൾ ബിസിനസ്സ് മാനേജ്മെൻ്റിൽ ബിരുദമൊന്നും വേണമെന്നില്ല. പക്ഷേ തൻ്റെ ഉള്ളിലെ കുത്സിത ഉഡായിപ്പ് പുറത്തു കാട്ടാതെയിരിക്കാനുള്ള മിനിമം വകതിരിവെങ്കിലും വേണം. പണ്ട് ഒരു ചിത്രം കാണാതെ ആ ചിത്രത്തെ കുറിച്ച് സംവിധായകനോട് ചർച്ചിക്കാനും അതിനു ശേഷം തേഞ്ഞൊട്ടി നില്ക്കാനും ഒരു ഇൻ്റർവ്യൂവറിനു ധൈര്യമുണ്ടായത് ഉള്ളിലുള്ള ഇതേ കമ്മിത്തരം കൊണ്ടായിരുന്നു. ജോയ് ആലുക്ക, പട്ടാഭിരാമൻ, പോൾ തോമസ് പോലുള്ള elite ബിസിനസ്സ് ക്ലാസ്സിനെ ഇൻ്റർവ്യൂ ചെയ്യാൻ പോകുമ്പോൾ ചോദിക്കേണ്ടത് ആധാർ കൊണ്ട് വഴിയാധാരമാകുമോ എന്ന മണ്ടൻ ചോദ്യമല്ല. ട്രേഡ് ആൻഡ് കൊമേഴ്‌സിൻ്റെ ബേസിക്സ് എങ്കിലും അറിയാവുന്ന ഒരുത്തൻ ഇത്തരം പൊളിറ്റിക്കലി ബയസ്ഡ് ആയ കാര്യങ്ങൾ ഇതു പോലുള്ള മെഗാ ഇവൻ്റിൽ ചോദിക്കില്ല. അല്ലെങ്കിലും കേരളാ മോഡൽ ബുദ്ധിജീവി പ്രബുദ്ധത എന്നാൽ അറിവില്ലെങ്കിലും ഉണ്ടെന്ന് നടിച്ച് കണാ കുണാ എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞ് അടപടലം തേഞ്ഞ് ഭിത്തിയിലൊട്ടുക എന്നതും അവിടെ നിന്നും വടിച്ചെടുക്കപ്പെടുകയെന്നതുമാണല്ലോ! എന്തായാലും പ്രശസ്തമായ മാതു തേയൽസ് പോലെ വാര്യർ വടിക്കൽസും ഇനി ബഹിരാകാശ ലിസ്റ്റിൽ !
Post Your Comments