NewsLife StyleHealth & Fitness

മുടി വളർച്ച ഇരട്ടിയാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് ചീര

ഭൂരിഭാഗം ആൾക്കാരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. നിരവധി ഹെയർ പാക്കുകളും ഓയിലുകളും ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും മുടികൊഴിച്ചിൽ തടയാൻ ഭക്ഷണ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. മുടികൊഴിച്ചിൽ തടഞ്ഞ് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് പരിചയപ്പെടാം.

വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് ചീര. ഇത് മുടികൊഴിച്ചിൽ തടഞ്ഞ് തലയോട്ടിയിലെ ഹെയർ ഫോളിക്കുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

Also Read: അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രക്കാരന് ദാരുണാന്ത്യം

മുടി വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. പയറുവർഗങ്ങളിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനിനു പുറമേ, ഫൈബർ, ഫോസ്ഫറസ്, ഫോളിക് ആസിഡ് എന്നിവയാൽ സമ്പന്നമായ പയറുവർഗ്ഗങ്ങൾ മുടി വളർച്ചയ്ക്ക് വളരെ നല്ലതാണ്.

അടുത്തതാണ് സാൽമൺ മത്സ്യങ്ങൾ. മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സാൽമൺ മത്സ്യങ്ങൾ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതിനാൽ മുടികൊഴിച്ചിൽ തടയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button