Latest NewsNewsLife StyleHealth & Fitness

മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാം മൂന്നുതരം വെള്ളരിക്ക ഫേസ്പാക്കുകൾ

ചർമ്മം എപ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ ദിവസവും അൽപം വെള്ളരിക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. വെള്ളരിക്കയിൽ വിറ്റാമിൻ സി, അയൺ, ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന 3 തരം വെള്ളരിക്ക ഫേസ്പാക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

കറ്റാർവാഴ വെള്ളരിക്ക ഫേസ്പാക്ക്

ചർമ്മം ആരോ​ഗ്യത്തോടെയിരിക്കാൻ സഹായിക്കുന്ന നല്ലൊരു ഫേസ്പാക്കാണ് കറ്റാർവാഴ വെള്ളരിക്ക ഫേസ്പാക്ക്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ വെള്ളരിക്ക നീരും ചേർത്ത് മുഖത്തിടുക. പുരട്ടി അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോ​ഗിച്ചോ ചെറുചൂടുവെള്ളം ഉപയോ​ഗിച്ചോ മുഖം കഴുകുക.

Read Also : ആടിനെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം: പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി

ക്യാരറ്റ് വെള്ളരിക്ക ഫേസ്പാക്ക്

ഒരു ടീസ്പൂൺ ക്യാരറ്റ് ജ്യൂസും ഒരു ടീസ്പൂൺ വെള്ളരിക്ക ജ്യൂസും കൂടി ഒരുമിച്ച് ചേർത്ത് മുഖത്തിടുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ കഴുകുക. വരണ്ട ചർമ്മമുള്ളവർ ദിവസവും ഈ ഫേസ്പാക്ക് പുരട്ടാൻ ശ്രമിക്കുക.

തക്കാളി വെള്ളരിക്ക ഫേസ്പാക്ക്

വരണ്ട ചർമ്മം, മുഖക്കുരു എന്നിവ അകറ്റാൻ നല്ലൊരു ഫേസ്പാക്കാണിത്. രണ്ട് സ്പൂൺ വെള്ളരിക്കയുടെ നീര്, രണ്ട് സ്പൂൺ തക്കാളിയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് മുഖത്തിടുക. ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button