Latest NewsNewsLife StyleHealth & Fitness

ദിവസും കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

നിങ്ങള്‍ ദിവസവും എത്ര കാപ്പി കുടിക്കാറുണ്ട്. രണ്ടോ മൂന്നോ കപ്പ് അല്ലേ? എന്നാല്‍, ഇനി ധൈര്യമായി കാപ്പി കുടിച്ചോളൂ… കാപ്പി കുടി ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും മൂന്നോ നാലോ കപ്പ് കാപ്പി കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്.

പുരുഷന്മാരിലും സ്ത്രീകളിലും ടൈപ് – 2 പ്രമേഹത്തിന്റെ സാധ്യത 25 ശതമാനം കുറയ്ക്കാന്‍ കൂടുതല്‍ കാപ്പി കുടിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കാപ്പിക്കുരുവില്‍ കഫീനുകള്‍ക്ക് പുറമേ അടങ്ങിയിരിക്കുന്ന വിവിധ ആസിഡുകളും മറ്റു ഘടകങ്ങളുമാണ് ഇതിന് കാരണമെന്ന് സ്വീഡനിലെ കരോലിന്‍സ്‌ക്കാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായ മത്യാസ് കാള്‍സ് സ്ട്രോം പറയുന്നു.

Read Also : ഡി.ആർ.ഡി.ഒ സെപ്റ്റം റിക്രൂട്ട്‌മെന്റ് 2022 നിരവധി ഒഴിവുകൾ, അപേക്ഷാ നടപടികൾ ആരംഭിച്ചു: വിശദവിവരങ്ങൾ

ജര്‍മ്മനിയില്‍ നടന്ന 2018-ലെ യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റീസ് വാര്‍ഷികത്തില്‍ ഇതിന്റെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അതുപോലെ തന്നെ, കാപ്പി കുടിക്കുന്നത് അള്‍ഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ രീതിയില്‍ കാപ്പി കുടിക്കുന്നവരില്‍ അള്‍ഷിമേഴ്സ് സാധ്യത 20% കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

തലച്ചോറില്‍ അള്‍ഷിമേഴ്സിന് കാരണമായേക്കാവുന്ന അമിലോയ്ഡ് പാളിയും ന്യൂറോഫിബ്രുലറി രൂപം കൊള്ളുന്നത് തടയാന്‍ കഫീന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. യു.കെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോറന്‍ സയന്റിഫിക് ഇന്‍ഫര്‍മേഷന്‍ ഓണ്‍ കോഫിയാണ് പഠനം നടത്തിയത്. പോളിഫിനോള്‍സ്, കഫീന്‍ എന്ന ഘടകങ്ങളാണ് അള്‍ഷിമേഴ്സില്‍ നിന്നും സംരക്ഷിക്കുന്നത്. ഈ ഘടകങ്ങള്‍ കാപ്പിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button