NewsBusiness

എൻആർഇ നിക്ഷേപങ്ങൾക്ക് പലിശ നിരക്കുയർത്തി യെസ് ബാങ്ക്

12 മാസം മുതൽ 18 മാസം വരെയുള്ള എൻആർഇ സ്ഥിരനിക്ഷേപ പലിശ നിരക്ക് 7.01 ശതമാനമായാണ് ഉയർത്തിയത്

എൻആർഇ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് രാജ്യത്തെ പ്രമുഖ സ്വകാര്യ വായ്പ ദാതാവായ യെസ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, നോൺ- റെസിഡന്റ് എക്സ്റ്റേണൽ അക്കൗണ്ടിന്റെ സ്ഥിരനിക്ഷേപ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് മുതൽ 75 പോയിന്റ് വരെയാണ് വർദ്ധിപ്പിച്ചത്. അഞ്ചു കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് പുതുക്കിയ പലിശ നിരക്കുകൾ ബാധകം.

12 മാസം മുതൽ 18 മാസം വരെയുള്ള എൻആർഇ സ്ഥിരനിക്ഷേപ പലിശ നിരക്ക് 7.01 ശതമാനമായാണ് ഉയർത്തിയത്. 12 മാസം മുതൽ 24 മാസത്തിൽ താഴെയുള്ള എഫ്സിഎൻആർ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 4.05 ശതമാനം മുതൽ 4.25 ശതമാനം വരെ പലിശ ലഭിക്കും.

Also Read: പ്രായപൂർത്തിയാകാത്ത, ബന്ധുവായ പെൺകുട്ടിയെ വീടിന്റെ ടെറസിലും ടെന്റിലും വെച്ച് പീഡിപ്പിച്ചു : നാല് പേർ അറസ്റ്റിൽ

രാജ്യത്തേക്കുള്ള ഫണ്ട് ഫ്ലോയുമായി ബന്ധപ്പെട്ടുള്ള സഹായങ്ങളുടെ ഭാഗമായി ഫോറിൻ കറൻസി നോൺ റെസിഡൻസ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് നേരത്തെ തന്നെ റിസർവ് ബാങ്ക് വർദ്ധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button