Latest NewsKeralaNews

ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി. തിരുവനന്തപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായാണ് അമിത് ഷാ കേരളത്തിലെത്തിയത്. കോവളം ലീല റാവിസ് ഹോട്ടലിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും യോഗത്തിൽ പങ്കെടുക്കാൻ വേണ്ടി എത്തിയിട്ടുണ്ട്. കോവളം ലീലാ റാവിസിലാണ് ദക്ഷിണേന്ത്യൻ സോണൽ യോഗം നടക്കുന്നത്. അമിത് ഷാ ആണ് യോഗം ഉദ്ഘാടനം ചെയ്യുന്നത്.

Read Also: പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിന് നൽകിയത് വലിയ ആത്മവിശ്വാസം: കെ സുരേന്ദ്രൻ

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അതേസമയം, കഴക്കൂട്ടം അൽ-സാജ് കൺവെൻഷൻ സെന്ററിൽ പട്ടിക ജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടിക ജാതി സംഗമവും അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം തിരുവനന്തപുരം ജില്ലാ ഭാരവാഹികളുടെ കോർ കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഇതിന് ശേഷം അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങും.

എന്നാൽ, ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളം കളി ഉദ്ഘാടനം ചെയ്യാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.

Read Also: പ്രായപൂർത്തിയാകാത്ത, ബന്ധുവായ പെൺകുട്ടിയെ വീടിന്റെ ടെറസിലും ടെന്റിലും വെച്ച് പീഡിപ്പിച്ചു : നാല് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button