രാജ്യത്ത് എൽപിജിക്ക് സബ്സിഡി നൽകുമ്പോഴും റീഫില്ലുകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരമാണ് പാവപ്പെട്ട ഗുണഭോക്താക്കൾക്ക് എൽപിജി സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. പെട്രോളിയം മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഉജ്ജ്വൽ പദ്ധതിയിൽ 4 കോടി ഉപഭോക്താക്കളാണ് ഉള്ളത്. ഇതിൽ പ്രതിവർഷം 1.81 കോടി ഉപഭോക്താക്കൾ മാത്രമാണ് റീഫിൽ ചെയ്യുന്നത്. കേരളത്തിൽ 1,55,512 പേർ മാത്രമാണ് റീഫിൽ നടത്തിയത്. കേരളത്തിൽ ആകെ 3,27,236 ഉപഭോക്താക്കളാണ് ഉജ്ജ്വൽ പദ്ധതിയിൽ അംഗമായിട്ടുള്ളത്.
2016 ലാണ് ഉജ്ജ്വൽ യോജന പദ്ധതി ആരംഭിക്കുന്നത്. ഈ കാലയളവിൽ 31.47 കോടി റീഫിൽ സിലിണ്ടറുകൾ ഉപഭോക്താക്കൾ വാങ്ങിയിരുന്നു. നിലവിൽ, ഉജ്ജ്വൽ യോജന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് 12 സിലിണ്ടറുകൾക്ക് 200 രൂപ വീതമാണ് സബ്സിഡി പ്രഖ്യാപിച്ചത്. കൂടാതെ, 14.2 സിലിണ്ടറുകളിൽ നിന്ന് 5 കിലോ സിലിണ്ടറിലേക്ക് മാറാൻ ഗരീബ് യോജന പദ്ധതി പ്രകാരം മൂന്ന് സൗജന്യ സിലിണ്ടറുകളും പ്രഖ്യാപിച്ചിരുന്നു. എൽപിജിയുടെ വില കുത്തനെ ഉയർന്നത് ഗുണഭോക്താക്കളെ സാരമായി ബാധിച്ചെന്ന ആക്ഷേപത്തെ തുടർന്നാണ് സബ്സിഡി നിരക്കിൽ മാറ്റങ്ങൾ വരുത്തിയത്.
Also Read: കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഇലക്കറി!
Post Your Comments