Latest NewsNewsInternational

പാകിസ്ഥാനിലെ മഹാപ്രളയം, പാകിസ്ഥാനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യ

പാകിസ്ഥാനെ വലിയ ദുരന്തത്തിലാക്കിയ മഹാപ്രളയത്തില്‍, ശത്രുത മറന്ന് എല്ലാവരും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യ

ന്യൂയോര്‍ക്ക്: പാകിസ്ഥാനെ വലിയ ദുരന്തത്തിലാക്കിയ മഹാപ്രളയത്തില്‍, ശത്രുത മറന്ന് എല്ലാവരും സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ കൗണ്‍സില്‍ യോഗത്തിലാണ് മറ്റെല്ലാ അജണ്ടയും മാറ്റിവെച്ച് ഇന്ത്യ പാകിസ്ഥാനിലെ മഹാപ്രളയത്തില്‍ സഹായ അഭ്യര്‍ത്ഥന നടത്തിയത്.

Read Also: വൈവിധ്യങ്ങളാൽ സമ്പന്നമായ മനോഹരമായ നാട്: കേരളം സന്ദർശിക്കാനായത് സൗഭാഗ്യമെന്ന് പ്രധാനമന്ത്രി

പാകിസ്ഥാന്റെ ഭൂവിഭാഗത്തില്‍ മൂന്നിലൊന്ന് മേഖലയെ ഭയാനകമായി ബാധിച്ച പ്രളയക്കെടുതിയില്‍ അരക്കോടിയിലേറെ പേരാണ് എല്ലാ സമ്പത്തും ഭൂമിയും നഷ്ടപ്പെട്ട് വിറങ്ങലിച്ച് നില്‍ക്കുന്നത്.

മഹാപ്രളയത്തില്‍ ഇതുവരെ 1162 പേര്‍ കൊല്ലപ്പെടുകയും 3554 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 1961ന് ശേഷം ആദ്യമായി മണ്‍സൂണ്‍ അതിശക്തമായതാണ് മഹാപ്രളയത്തിലേക്ക് നയിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. സാധാരണ പെയ്യുന്ന മഴയേക്കാള്‍ 500 ഇരട്ടി മഴയാണ് പാകിസ്ഥാന്റെ മൂന്നിലൊന്ന് മേഖലയെ ഒഴുക്കികളഞ്ഞത്. നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും അവയ്ക്ക് ചുറ്റുമായി ഉണ്ടായിരുന്ന പഞ്ചാബിലേയും സിന്ധിലേയും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളുമെല്ലാം പ്രളയ ജലത്തില്‍ ഒലിച്ചുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button